September 8, 2024

തൃശ്ശൂരില്‍ വീണ്ടും ഭൂചലനം; ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാര്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 3.56-ന് ജില്ലയുടെ വടക്കന്‍ മേഖലയായ കുന്നംകുളം, ചൂണ്ടല്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. Also Read ; മാപ്പ് പറയണം;ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിപിഐഎം നേതാവ് ഇപി ജയരാജന്‍ റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രതയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കേച്ചേരി, കോട്ടോല്‍, കടവല്ലൂര്‍, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി, തുടങ്ങിയ […]

തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ചെറിയ ഭൂചലനം. ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍, എരുമപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. രണ്ട് സെക്കന്റ് നീണ്ട് നില്‍ക്കുന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്. രാവിലെ 8.15ഓടെയായിരുന്നു ഭൂചലനം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ഭൂചലനത്തില്‍ ഞെട്ടിവിറച്ച് തയ്വാന്‍

തായ്‌പേയ്: തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലര്‍ച്ചെ വരെ തയ്വാന്റെ കിഴക്കന്‍ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങള്‍. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളില്‍ ചിലത് തയ്വാന്‍ തലസ്ഥാനമായ തായ്‌പേയില്‍ കെട്ടിടങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാക്കി. ഗ്രാമീണ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നുഈ ഭൂചലനങ്ങളില്‍ ഭൂരിപക്ഷവും ഉണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. Also Read ;തൃശൂരില്‍ കാട്ടാന കിണറ്റില്‍ വീണു, രക്ഷാപ്രവര്‍ത്തനം തുടരുന്നു ഏപ്രില്‍ 3നു 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതിനുശേഷം നൂറുകണക്കിന് തുടര്‍ചലനങ്ങളാണ് തയ്വാനിലുണ്ടായത്. […]

തായ് വാന് പിന്നാലെ ചൈനയിലും ഭൂചലനം

ബീജിംഗ്: തായ് വാന് പിന്നാലെ ചൈനയിലെ ക്വിങ്ഹായ് പ്രവിശ്യയിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വ്യാഴാഴ്ച ഉണ്ടായത്. 10 കിലോമീറ്റര്‍ ആഴത്തില്‍ 38.39 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 90.93 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രം. ഇതുവരെ ആളപായത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ചൈനയുടെ അയല്‍രാജ്യമായ തായ്വാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സംഭവിച്ച് ഒരു ദിവസത്തിന് ശേഷമാണ് ചൈനയിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. തായ്വാനില്‍ കുറഞ്ഞത് ഒമ്പത് പേര്‍ മരിക്കുകയും 1,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും […]

ജപ്പാനിലെ ഭൂകമ്പത്തില്‍ മരണം 30

ടോക്കിയോ: തിങ്കളാഴ്ച വടക്കന്‍ മദ്ധ്യ ജപ്പാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണം 30 ആയിരിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങിള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇന്ന് രാവിലെ അത് പിന്‍വലിച്ചു. ശക്തമായ തുടര്‍ചലനങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മദ്ധ്യജപ്പാനിലെ ഹോണ്‍ഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷിക്കാവയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇഷികാവയില്‍ 1.2 മീറ്റര്‍ ഉയരത്തില്‍ തിരയടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീടുകള്‍ തകരുകയും വലിയ […]

ജപ്പാനില്‍ വന്‍ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനില്‍ വന്‍ഭൂചലനമുണ്ടായതിന് പിന്നാലെ സുനാമി മുന്നറിയിപ്പുമായി അധികൃതര്‍. ജപ്പാനില്‍ റിക്ടര്‍സ്‌കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെങ്കിലും ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഭൂചലനമുണ്ടായ സാഹചര്യത്തില്‍ സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തീരദേശ മേഖലയിലുള്ളവര്‍ ഒഴിഞ്ഞുപോകണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയോടെ ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ആദ്യം ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. നൈഗാട്ട, ടൊയാമ, ഇഷികാമ തുടങ്ങിയ മേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. Also Read; യുഡിഎഫില്‍ ഐക്യം അനിവാര്യമെന്ന് രമേശ് […]

ലഡാക്കിലും ജമ്മുകാശ്മീരിലും ഭൂചലനം

ന്യൂഡല്‍ഹി: ലഡാക്കിലും ജമ്മുകാശ്മീരിലും ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് പുലര്‍ച്ചെ 4.33 ഓടെ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയാണ് അറിയിച്ചത്. അഞ്ച്കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. Also Read; പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി ജമ്മുകാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ റിക്ടര്‍ സ്‌കെയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലര്‍ച്ചെ 1.10ഓടെ അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എന്‍സിഎസ് അറിയിച്ചിരിക്കുന്നത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

ചൈനയില്‍ വന്‍ ഭൂചലനം, 111 പേര്‍ മരിച്ചു

ബീജിംഗ്: ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് വമ്പന്‍ ഭൂചലനം. 111പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കുള്ളതായുമാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാത്രി 11.59ന് (തിങ്കളാഴ്ച) ഗാന്‍സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തില്‍ അനവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഏറ്റവും വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗ് അറിയിച്ചു. എന്നാല്‍ മഞ്ഞ് നിറഞ്ഞ് കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌ക്കരമാണ്. Also Read; നരഭോജിക്കടുവയെ കുപ്പാടിയിലേക്ക് മാറ്റി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ പ്രകാരം 6.0 മാഗ്‌നിറ്റിയൂഡ് പ്രഭാവമാണ് രേഖപ്പെടുത്തിയത്. ഗാന്‍സുവിന് പുറമെ […]

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം. രാവിലെ 7:39നാണ് റിക്ടര്‍ സ്‌കയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടി ലാണ്‌ ഉണ്ടായത്. എന്നാല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, കര്‍ണാടകയിലെ വിജയപുരയിലും പുലര്‍ച്ചെ 6.52 ന് ചെറിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഭൂചലനത്തിന് ചെന്നൈയിലെ പ്രളയവുമായി ബന്ധമുണ്ടോയെന്ന് വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. Also Read; കശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

യുഎഇയില്‍ നേരിയ ഭൂചലനം

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ യുഎഇയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു. Also Read; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരായ പരാതി ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു ചൊവ്വാഴ്ച ഇറാനില്‍ മൂന്നാം തവണയും ഭൂചലനമുണ്ടായിരുന്നു. ഇതിന്റെ പ്രകമ്പനമാണ് യുഎഇയിലുമുണ്ടായത്. എന്നാല്‍ രാജ്യത്ത് ഭൂചലനം കൊണ്ട് പ്രത്യാഘാതങ്ങളുണ്ടായിട്ടില്ല. ഇറാനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് യുഎഇ സമയം 12.22 നാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇന്ന് തന്നെ ഇത് […]

  • 1
  • 2