November 21, 2024

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ 2053 മരണം; വ്യാപക നാശനഷ്ടം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ 2053 പേര്‍ മരിച്ചതായും 9240 പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാന്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ ദുരന്തമാണിത്. റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ അഫ്ഗാനിലാണ് ഭൂകമ്പം വന്‍ നാശം വിതച്ചിരിക്കുന്നത്. Also Read; ഗംഭീര ഓഫറുകള്‍, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു ഭൂകമ്പത്തില്‍ ആറ് ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും അറുന്നൂറോളം […]

അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായ ഭൂചലനം; മരണസംഖ്യ 1000 കടന്നു

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ചയാണ് വീണ്ടും 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ഹെറാത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ആദ്യത്തെ ഭൂചലനമുണ്ടായത്. തുടര്‍ന്ന് വീണ്ടും എട്ട് ശക്തമായ തുടര്‍ചലനങ്ങളും ഉണ്ടാവുകയായിരുന്നു. ഗ്രാമങ്ങളിലെ വീടുകളാകെ തകര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയും ചെയ്തു. ഡെപ്യൂട്ടി സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി പറയുന്നത് ഭൂചലനത്തില്‍ വളരെയധികം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ്. ഭൂചലനം സാരമായി ബാധിച്ചത് ഇവിടുത്തെ 12 വില്ലേജുകളെയാണ്. […]

ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം

ഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍, പഞ്ചാബ്, ഹരിയാന എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നേപ്പാളിലായിരുന്നു ഭൂകമ്പത്തിന്റെ ഉത്ഭവമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സെന്റര്‍ പറയുന്നതനുസരിച്ച് ഉച്ചയ്ക്ക് 2.25 നും 2.51 നും ആണ് ഭൂചലനമുണ്ടായത്. ഉത്തരാഖണ്ഡിലേയും യുപിയിലേയും ചിലഭാഗങ്ങളിലും ഭൂചലനമുണ്ടായി. ഈ വര്‍ഷത്തിന്റെ ആദ്യത്തില്‍ തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങള്‍ പ്രവചിച്ച ഡച്ച് ഗവേഷകനായ […]

  • 1
  • 2