ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി അന്വേഷണം

ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി അന്വേഷണം. ബോബി ചെമ്മണ്ണൂര്‍ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. പ്രത്യേകിച്ച് വലിയ പലിശ വാഗ്ദാനം ചെയ്ത് ബോബി ചെമ്മണ്ണൂര്‍ നിരവധിയാളുകളില്‍ നിന്ന് ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്കായി വകമാറ്റുന്നുണ്ട്. ഇതില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്നും ഫെമ നിയമലംഘനം ഉണ്ടായോയെന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്. നിലവില്‍ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇ.ഡി വ്യക്തമാക്കി. Also Read; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ […]

കള്ളപ്പണം വെളുപ്പിക്കല്‍ : ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് വീണ്ടും സമന്‍സ്

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ഇഡി സമന്‍സ് അയച്ചു. സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാക്വലിനെ ഇന്ന് ചോദ്യം ചെയ്യുന്നത്. മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികളെ വഞ്ചിച്ച് 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. Also Read ; വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം; കേള്‍വി ശക്തി തകരാറില്‍ ജാക്വലിനായി സുകേഷ് […]

പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ടെന്നും ഇഡിക്ക് മൊഴി നല്‍കി സൗബിന്‍ ഷാഹിര്‍

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള ഇഡി അന്വേഷണത്തില്‍ മൊഴി നല്‍കി നിര്‍മ്മാതാക്കളിലൊരാളായ നടന്‍ സൗബിന്‍ ഷാഹിര്‍. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ടെന്നും ഇഡിക്ക് മൊഴി നല്‍കി. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കരാര്‍ ലംഘിച്ചത് പരാതിക്കാരനെന്നും നിര്‍മ്മാതാക്കള്‍ മൊഴി നല്‍കി. ഇയാളില്‍ നിന്ന് വാങ്ങിയ ഏഴ് കോടിയില്‍ ആറര കോടിയും തിരികെ നല്‍കിയതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു. Also Read ; അസമിലെ കനത്ത മഴയ്ക്ക് നേരിയശമനം; വെള്ളപ്പൊക്കത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് […]

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളില്‍ ഒരാളായ നടന്‍ സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളില്‍ ഒരാളായ നടന്‍ സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ചോദ്യം ചെയ്തിരുന്നു. Also Read ;സംസ്ഥാനത്ത് ആദ്യമായി കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് ആശങ്കയുണര്‍ത്തുന്നു സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയ മറ്റൊരു നിര്‍മ്മാതാവ് പണം തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ പൊലീസ് കേസ് […]

കരുവന്നൂര്‍ കേസ്; ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ നടപടി കടുപ്പിച്ച് ഇഡി. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസിന് ഇ ഡി വീണ്ടും സമന്‍സ് അയച്ചു. ഇന്ന് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും എം എം വര്‍ഗീസ് എത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹാജരാകാനാകില്ലെന്ന് വര്‍ഗ്ഗീസ് ഇഡിയെ അറിയിച്ചിരുന്നു. ഇത് തള്ളിയാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാങ്കിലെ സിപിഐഎം അക്കൗണ്ടിന്റെ വിവരങ്ങള്‍ […]

മാസപ്പടി വിവാദം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും, രേഖകള്‍ സഹിതം ഹാജരാകാന്‍ നിര്‍ദേശം.

കൊച്ചി: മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് സമന്‍സ് . ആദ്യമായാണ് സി എം ആര്‍ എല്‍ കേസില്‍ ഇ ഡി ചോദ്യം ചെയ്യല്‍ നടപടിയിലേക്ക് കടക്കുന്നത്. Also Read ; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് : സ്വരാജിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി മാസപ്പടി വിവാദത്തില്‍ സിഎംആര്‍എലിലെ ഫിനാന്‍സ് വിഭാഗം ഉദ്യോഗസ്ഥരോടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ […]

ഹൈ റിച്ച് തട്ടിപ്പ് കേസ് ഇനി സിബിഐക്ക്; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഹൈ റിച്ച് തട്ടിപ്പ് കേസ് ഇനി സിബിഐക്ക്, ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ തൃശ്ശൂര്‍ ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സിബിഐക്ക് വിട്ടത്. ഇതിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും നേരിട്ട് പേഴ്‌സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. കേസ് സംബന്ധിച്ച എല്ലാ രേഖകളും അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കാനാണ് നിര്‍ദേശം. ഹൈ റിച്ച് തട്ടിപ്പില്‍ നിലവില്‍ ഇഡി അന്വേഷണവും പുരോഗമിക്കുകയാണ്. Also Read ; പാനൂര്‍ സ്‌ഫോടനം; അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും പോലീസ് അന്വേഷണത്തില്‍ […]

സി.പി.എം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഇ.ഡി; തൃശൂരില്‍ മാത്രം സിപിഎമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കള്‍

തൃശ്ശൂര്‍: സി.പി.എം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഇ.ഡി. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം പാര്‍ട്ടിക്ക് 101 സ്ഥാവരജംഗമ വസ്തുക്കളുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. എന്നാല്‍ ഐ.ടി വകുപ്പിന് നല്‍കിയ കണക്കില്‍ കാണിച്ചത് ഒരു കെട്ടിടം മാത്രമാണെന്നും ഏഴ് വസ്തുക്കള്‍ വിറ്റെന്നുമാണ് ലഭിക്കുന്ന വിവരം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയില്‍നിന്ന് സ്വത്തുക്കളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. Also Read ; പൂക്കോട് വെറ്റിനറി സര്‍വകലാശാല സിദ്ധാര്‍ത്ഥന്റെ മരണം ; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലേക്ക് ജില്ലാ ആസ്ഥാനത്തെ സ്വത്തുവിവരം മാത്രമാണ് ആദായനികുതി കണക്കില്‍ കാണിച്ചത്. […]

സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ഈ മാസം പിന്‍വലിച്ചത് ഒരു കോടി രൂപ

തൃശൂര്‍: സി പി എമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യ എം ജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം പിന്‍വലിച്ചത് ഒരു കോടി രൂപ. അതേസമയം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ സുതാര്യമാണെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചു. നാല് കോടി 80 ലക്ഷം രൂപയാണ് ബാങ്കില്‍ ഇപ്പോഴത്തെ ബാലന്‍സ്. Also Read; ജനന രജിസ്‌ട്രേഷനില്‍ ഇനി മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം ആദായനികുതി വകുപ്പിന്റെ […]

ചോദ്യംചെയ്യലിന് ഇന്നുതന്നെ ഹാജരാകണം: കരുവന്നൂര്‍ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇ.ഡി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുന്ന സിപിഎം നേതാക്കളുടെ ശ്രമങ്ങള്‍ക്ക് തടയിട്ട് ഇ.ഡി. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, കൗണ്‍സിലര്‍ പി കെ ഷാജന്‍ എന്നിവര്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണം എന്ന് ഇ.ഡി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്ന് എംഎം വര്‍ഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് വഴങ്ങാതെ ഇ.ഡി നിലപാട് കര്‍ശനമാക്കുകയായിരുന്നു. Also Read ;വില്ലേജ് ഓഫിസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍ കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് […]