നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുലിനേയും സോണിയയേയും ഇ ഡി വീണ്ടും ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇ ഡി വീണ്ടും ചോദ്യം ചെയ്യും. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നത്. കേസ് അന്വേഷിക്കുന്ന ഇ ഡി സംഘം കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും സോണിയ ഗാന്ധിയെ മൂന്ന് ദിവസവും ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ട്രഷറര്‍ പവന്‍ കുമാര്‍ ബന്‍സല്‍ എന്നിവരേയും ഒന്നിലേറെ തവണ […]