എടപ്പാളില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം യാത്രക്കാര്‍ക്ക് പരിക്ക്
മലപ്പുറം: എടപ്പാളിന് അടുത്ത് മാണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30ലധികം യാത്രക്കാര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2.50ന് ആണ് അപകടമുണ്ടായത്. ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. Also Read; എന്‍ എം വിജയന്റെ ആത്മഹത്യ ; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യംചെയ്യും ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































