ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ; ചോദ്യങ്ങള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനം

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന രീതി പ്രാവര്‍ത്തിമാക്കാന്‍ തീരുമാനം. ഇത്തവണ കണക്ക് പരീക്ഷയ്ക്കാകും പുതിയ രീതി. പുതിയ രീതിയുടെ പ്രാവര്‍ത്തികമാക്കുന്നതിന് മുന്നോടിയായി പിഴവുകള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള പരീക്ഷകള്‍ ഈ വര്‍ഷം ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ നടത്തുമെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. കെ മാണിക്യരാജ് അറിയിച്ചു. വരുംവര്‍ഷങ്ങളില്‍ കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടന്‍സി എന്നിവയുടെ പ്രാക്ടിക്കല്‍ പരീക്ഷയും ഈ രീതിയിലാക്കാനാണു തീരുമാനം. […]

പത്താം ക്ലാസില്‍ കണക്കിനും സയന്‍സിനും തോറ്റാലും പ്ലസ് വണ്ണിന് ചേരാം, പാസ് മാര്‍ക്ക് 35ല്‍ നിന്ന് 20 ലേക്ക്, നിര്‍ണായക നീക്കവുമായി മഹാരാഷ്ട്ര

മുംബൈ: പത്താം ക്ലാസില്‍ കണക്കിനും സയന്‍സിനും തോറ്റാലും ഇനി പ്ലസ് വണ്ണിന് ചേരാം. നിര്‍ണായക നീക്കവുമായി മഹാരാഷ്ട്ര. പത്താം ക്ലാസില്‍ കണക്കിനും സയന്‍സിനും പാസ് മാര്‍ക്ക് കുറയ്ക്കാനിള്ള നീക്കമാണ് മഹാരാഷ്ട്ര കൈക്കൊള്ളാന്‍ പോകുന്നത്. ഈ വിഷയങ്ങളില്‍ പാസ് മാര്‍ക്ക് 35ല്‍ നിന്ന് 20 ലേക്ക് ആക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് എസ്സിഇആര്‍ടിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം പത്താം ക്ലാസില്‍ കണക്കും സയന്‍സും അടക്കമുള്ള വിഷയങ്ങളില്‍ പരാജയപ്പെടുന്നതോടെ അവസാനിക്കുന്നുവെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് ഇത്തരമൊരു […]

എട്ടാം ക്ലാസില്‍ ഇനി ഓള്‍ പാസ് ഇല്ല ; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം, അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക്

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍പാസ് ഇല്ല. ജയിക്കാന്‍ ഇനി മുതല്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമായത്.എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. 2026-2027 വര്‍ഷത്തില്‍ മിനിമം മാര്‍ക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം. Also Read ; പാരിസ് ഒളിമ്പിക്‌സ് ; ഇന്ത്യയുടെ വിനേഷ് […]