October 18, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി

ബെംഗളൂരു: ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഹാസനില്‍ ലീഡ് നിലനിര്‍ത്തിയ പ്രജ്വല്‍ മണ്ഡലത്തില്‍ പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശ്രേയസ് പട്ടേലാണ് വിജയിച്ചത്. 2019 ലാണ് പ്രജ്വല്‍ ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചത്. Also Read ; ആന്ധ്രയില്‍ ജഗന്‍ ഭരണം അവസാനിപ്പിച്ച് ചന്ദ്രബാബു നായിഡു, ശര്‍മിള വന്നിട്ടും രക്ഷയില്ലാതെ കോണ്‍ഗ്രസ് പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തെരഞ്ഞെടുപ്പ്. ജെഡിഎസിന് സ്വാധീനമുള്ള ബെംഗളൂരു റൂറല്‍, മാണ്ഡ്യ, […]

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സീറ്റില്‍ കെ.അണ്ണാമലൈ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സീറ്റില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ട്. സൗത്ത് ചെന്നൈയില്‍ മുന്‍ തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്.ഗവര്‍ണറുമായിരുന്ന തമിഴിസൈ സൗന്ദര്‍രാജനും നീലഗിരിയില്‍ കേന്ദ്ര സഹമന്ത്രി എല്‍.മുരുകനും കന്യാകുമാരിയില്‍ മുതിര്‍ന്ന നേതാവ് പൊന്‍ രാധാകൃഷ്ണനും മല്‍സരിക്കും. കൂടാതെ ഇതടക്കം തമിഴ്‌നാട്ടിലെ 9 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 39 സീറ്റുകളില്‍ 20 ഇടത്ത് മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. Also Read; തെരഞ്ഞെടുപ്പ്: പിഎസ് സി ബിരുദതല പൊതു പ്രാഥമിക പരീക്ഷ തീയതികള്‍ക്ക് മാറ്റം […]

ലോക്‌സഭാ തെരഞ്ഞൈടുപ്പ് ഏപ്രില്‍ 19ന്; കേരളത്തില്‍ 26ന്, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. കേരളത്തില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ പത്രികാ സമര്‍പ്പണം മാര്‍ച്ച് 28ന് തുടങ്ങി ഏപ്രില്‍ നാലിന് അവസാനിക്കും. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിനാണ്. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടിനാണ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കും. 11 സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാം […]

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം

ന്യൂഡെല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ പ്രഖ്യാപിക്കും. ഇത്തവണ അഞ്ച് ഘട്ടങ്ങളില്‍ അധികമായി തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന് കശ്മീരും സജ്ജമാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നതിനാല്‍ കശ്മീരിലും നിയമസഭ […]