November 21, 2024

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 100 സീറ്റ് പോലും ലഭിക്കില്ലെന്നും അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുമെന്നും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അമേഠിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം പറഞ്ഞത്. ‘ഇത്തവണ 400 കടക്കും’ എന്ന പ്രധാനമന്ത്രിയുടെ വാദത്തെ ‘ഇത്തവണ അധികാരത്തില്‍ നിന്ന് പുറത്ത്’ എന്ന മറുവാദവുമായാണ് ഖാര്‍ഗെ നേരിട്ടത്. Also Read ; വടകരയില്‍ കെ കെ ശൈലജയും കോഴിക്കോട് എളമരം കരീമും സ്ഥാനാര്‍ത്ഥികളായേക്കും ‘400 സീറ്റ് കടക്കുമെന്നാണ് ബി.ജെ.പി അവകാശവാദം. എന്നാല്‍, […]

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി: വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്നാല്‍ വിഷയത്തില്‍ വ്യക്തിപരമായ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി തലസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. Also Read ; ബേലൂര്‍ മഗ്‌ന ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് സിഗ്‌നല്‍ കിട്ടി കേരളത്തിലെ രണ്ട് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഓരോ ലോക്സഭാ […]

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട പട്ടിക ഉടന്‍ പ്രഖ്യാപിക്കും

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ആദ്യഘട്ട പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ആദ്യഘട്ടത്തില്‍ ഏഴ് മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. തിരുവനന്തപുരത്തെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. തിരുവനന്തപുരത്ത് മത്സരിക്കാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സന്നദ്ധതയറിച്ചിട്ടുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി മുരളീധരനും പാലക്കാട് സി കൃഷ്ണ കുമാറും ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. Also Read ; ഗതാഗത മന്ത്രിയും ഗതാഗത കമ്മിഷണറും തമ്മില്‍ ഭിന്നത ,വാക്‌പോര് അതേസമയം പി സി ജോര്‍ജിനെ പത്തനംതിട്ടയില്‍ […]

കോളേജ് തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതല്ല തന്റെ ജോലി മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍ കേരളവര്‍മ്മ കോളജ് തെരഞ്ഞെടുപ്പില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെടല്‍ നടത്തിയെന്ന കെഎസ്യു ആരോപണം നിഷേധിച്ച് മന്ത്രി ആര്‍ ബിന്ദു. കോളേജ് തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതല്ല തന്റെ ജോലിയെന്ന് മന്ത്രി വ്യക്തമാക്കി. കേരളവര്‍മ്മയില്‍ പതിറ്റാണ്ടുകളായി എസ്എഫ്ഐ ജയിക്കുന്നത് എന്റെ സഹായം കൊണ്ടാണോയെന്ന് ചോദിച്ച മന്ത്രി ആര്‍ ബിന്ദു കേരളത്തിലെ നൂറുകണക്കിന് ക്യാമ്പസുകളില്‍ എസ്എഫ്ഐ ജയിക്കുന്നത് എന്റെ ഇടപെടലുകള്‍ കൊണ്ടാണോയെന്നും ചോദ്യം ഉന്നയിച്ചു. കെ.എസ്.യു എന്ത് ചെയ്യുന്നു എന്ന് എനിക്ക് നോക്കേണ്ട കാര്യമില്ലെന്നും കോളേജ് തെരഞ്ഞെടുപ്പില്‍ തനിക്കൊരു ബന്ധവുമില്ലെന്നും […]

നിയമസഭ തെരഞ്ഞെടുപ്പ്; മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മധ്യപ്രദേശില്‍ 144 സീറ്റുകളിലും ഛത്തീസ്ഗഡില്‍ 30 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ചിന്ദ്വാരയില്‍നിന്ന് മത്സരിക്കും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro […]

തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് തിരിച്ചടി

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനായി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് 2021 ജൂണിലാണ് അന്നത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നാണ് സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ […]

അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്, തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ നവംബര്‍ 7 നാണ് വോട്ടെടുപ്പ് നടക്കുക. ചത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെ ടുപ്പ്. ആദ്യഘട്ടവോട്ടെടുപ്പ് നവംബര്‍ 7 നും രണ്ടാംഘട്ട വോട്ടെടുപ്പ് 17 നുമാണ് തീരുമാനിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ നവംബര്‍ 17 നും രാജസ്ഥാനില്‍ നവംബര്‍ 23 നും തെലങ്കാനയില്‍ നവംബര്‍ 30 നുമാണ് വോട്ടെടുപ്പ്. Also Read; ഷാരൂഖ് ഖാന് വധഭീഷണി; വൈ […]