വാട്‌സ്ആപ്പില്‍ ഇമോജികള്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ പണി കിട്ടും……
വാട്സ്ആപ്പിലും മറ്റും ഉപയോഗിക്കുന്ന ഇമോജികള്‍ക്ക് അതിന്റേതായ അര്‍ത്ഥങ്ങളുണ്ട്. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ വെറുതേ ഇമോജികള്‍ അയക്കുന്നവരാണ് പലരും. അങ്ങനെയെങ്കില്‍ സൂക്ഷിച്ചോളൂ ഒരു തംബ്സ്അപ്പ് ഇമോജിക്ക് പോലും ലക്ഷങ്ങള്‍ പിഴയൊടുക്കേണ്ടിവരും. കാനഡയിലെ ഒരു കര്‍ഷകനാണ് ഒരു തംബ്സ് അപ്പിന് 50 ലക്ഷം പിഴയൊടുക്കേണ്ടിവന്നത്്. 86 ടണ്‍ ചണം വാങ്ങാനെത്തിയ ഒരു വ്യാപാരിയുമായി കര്‍ഷകന്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റാണ് സംഭവത്തിനാധാരം. ഇടപാടുസംബന്ധിച്ച ഫോണ്‍ സംഭാഷണത്തിനും ചാറ്റിനുമൊടുവില്‍ വ്യാപാരി വില്‍പ്പനക്കരാന്‍ കര്‍ഷകന് വാട്സ്ആപ്പ് ചെയ്തു. കര്‍ഷകനാകട്ടെ അതിന് തംബ്സ് അയക്കുകയും ചെയ്തു. […]