September 8, 2024

കരുവന്നൂര്‍ കള്ളപ്പണകേസ് : തൊഴിലാളി ദിനത്തില്‍ ഹാജരാകാന്‍ കഴിയില്ല , ഇ ഡിയോട് പ്രകോപിതനായി എം എം വര്‍ഗീസ്

തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ഇഡി ഉദ്യോഗസ്ഥരോട് പ്രകോപിതനായി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. നാളെ ഹാജരാകണമെന്ന് കാണിച്ചാണ് പുതിയ നോട്ടീസ് നല്‍കിയത്. അപ്പോഴാണ് വര്‍ഗീസ് ദേഷ്യം പ്രകടിപ്പിച്ചത്.തൊഴിലാളി ദിനം ആയതുകൊണ്ട് ഹാജരാകാന്‍ കഴിയില്ലെന്നാണ് വര്‍ഗീസ് അറിയിച്ചത്. ഇന്നലെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ ആണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്. സിപിഎം അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമായി നല്‍കിയില്ലെന്നും ഇ ഡി വ്യക്തമാക്കി. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് ആശ്വാസം; തല്‍കാലം ചോദ്യം ചെയ്യേണ്ടെന്ന് കോടതി

കൊച്ചി: വിവാദമായ മസാല ബോണ്ട് കേസില്‍ ഹൈക്കോടതിയില്‍ നിന്നും തോമസ് ഐസക്കിന് ആശ്വാസം.തെരഞ്ഞെടുപ്പു സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസകിനെ ഇ ഡി ചോദ്യം ചെയ്യേണ്ടെന്ന് കോടതി നിലപാടെടുത്തു.സ്ഥാനാര്‍ത്ഥിയായ ഐസക്കിനെ ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ലായെന്നും എന്നാല്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ചില വിശദീകരണം ആവശ്യമാണെന്നും കോടതി പറഞ്ഞു.അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാന്‍ സാധിക്കുമെന്ന് തോമസ് ഐസകിനോട് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു.അത് പക്ഷെ ഇപ്പോള്‍ തന്നെ വേണമെന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.ഇത് സംബന്ധിച്ചുള്ള തോമസ് […]

ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി; അറസ്റ്റ് നിയമപരമാണെന്ന് കോടതി

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ കനത്ത തിരിച്ചടി.കേസില്‍ കെജ്‌രിവാള്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകള്‍ ഇ ഡി ശേഖരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയത് നിയമപരമായിട്ടാണെന്നും വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാമെന്നും,ഇപ്പോള്‍ അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലായെന്നും ഹൈക്കോടതി പറഞ്ഞു.ആര്‍ക്കെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതോ, ഇലക്ടറല്‍ ബോണ്ട് നല്‍കുന്നതോ കോടതിയുടെ വിഷയമല്ല. കോടതിക്ക് മുമ്പില്‍ മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും മറിച്ച് നിയമം […]

സി.പി.എം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഇ.ഡി; തൃശൂരില്‍ മാത്രം സിപിഎമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കള്‍

തൃശ്ശൂര്‍: സി.പി.എം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഇ.ഡി. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം പാര്‍ട്ടിക്ക് 101 സ്ഥാവരജംഗമ വസ്തുക്കളുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. എന്നാല്‍ ഐ.ടി വകുപ്പിന് നല്‍കിയ കണക്കില്‍ കാണിച്ചത് ഒരു കെട്ടിടം മാത്രമാണെന്നും ഏഴ് വസ്തുക്കള്‍ വിറ്റെന്നുമാണ് ലഭിക്കുന്ന വിവരം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയില്‍നിന്ന് സ്വത്തുക്കളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. Also Read ; പൂക്കോട് വെറ്റിനറി സര്‍വകലാശാല സിദ്ധാര്‍ത്ഥന്റെ മരണം ; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലേക്ക് ജില്ലാ ആസ്ഥാനത്തെ സ്വത്തുവിവരം മാത്രമാണ് ആദായനികുതി കണക്കില്‍ കാണിച്ചത്. […]

സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ഈ മാസം പിന്‍വലിച്ചത് ഒരു കോടി രൂപ

തൃശൂര്‍: സി പി എമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യ എം ജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം പിന്‍വലിച്ചത് ഒരു കോടി രൂപ. അതേസമയം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ സുതാര്യമാണെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചു. നാല് കോടി 80 ലക്ഷം രൂപയാണ് ബാങ്കില്‍ ഇപ്പോഴത്തെ ബാലന്‍സ്. Also Read; ജനന രജിസ്‌ട്രേഷനില്‍ ഇനി മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം ആദായനികുതി വകുപ്പിന്റെ […]

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഭാസുരാംഗന്റെ ആരോഗ്യനില മോശമായി തുടരുന്നു

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഐ നേതാവ് എന്‍ ഭാസുരാംഗന്റെ ആരോഗ്യനില മോശമായി തുടരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഭാസുരാംഗനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെ ആരോഗ്യനില വീണ്ടും മോശമായതിനെ തുടര്‍ന്ന് ഭാസുരാംഗനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. Also Read; തുരങ്കത്തിലേക്ക് കുത്തനെ തുരന്നു; തൊഴിലാളികളെ 4 ദിവസത്തിനകം പുറത്തെത്തിക്കാനാകുമെന്ന് പ്രതീക്ഷ അതിനിടെ കണ്ടല ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഭാസുരാംഗന്റെ വീട്ടില്‍ നിന്നും ഇ ഡി […]

കള്ളപ്പണം വെളുപ്പിക്കല്‍: രാജസ്ഥാനിലെ 25 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്

ന്യൂഡല്‍ഹി: ജല്‍ ജീവന്‍ മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് റെയ്ഡ് നടത്തി. പിഎച്ച്ഇ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുബോധ് അഗര്‍വാളിന്റെ വീട് ഉള്‍പ്പെടെ ജയ്പൂരിലെയും ദൗസയിലെയും 25 ലധികം സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) അഴിമതിയുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഇഡി അന്വേഷിക്കുന്നുണ്ട്. സെപ്തംബറിലും സംസ്ഥാനത്ത് […]

വിദേശനാണ്യ ലംഘന കേസ്: അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഇഡിക്ക് മുന്നില്‍ ഹാജരായി

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അന്വേഷണ ഏജന്‍സി വിളിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് 1999 ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനവുമായി ബന്ധപ്പെട്ട് വൈഭവ് ഇഡിയ്ക്ക് മുമ്പാകെ ഹാജരായത്. രാവിലെ പതിനൊന്നരയോടെയാണ് അദ്ദേഹം കേന്ദ്ര ഏജന്‍സി ആസ്ഥാനത്ത് എത്തിയത്. രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ അടുത്തിടെ നടന്ന ഇഡി റെയ്ഡുകളുമായി ബന്ധപ്പെട്ടതാണ് സമന്‍സ്. Join with metro […]

കരുവന്നൂര്‍ തട്ടിപ്പ്: പി ആര്‍ അരവിന്ദാക്ഷന്റെ ശബ്ദരേഖ കോടതിക്ക് കൈമാറും, കുറ്റപത്രം അടുത്താഴ്ച സമര്‍പ്പിക്കും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയല്‍ അറിയിച്ചു. ഇത് തെളിയിക്കാന്‍ ആവശ്യമായ ശബ്ദരേഖ കൈവശമുണ്ടെന്നും വ്യക്തമാക്കി. രേഖകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും. അരവിന്ദാക്ഷന് ജാമ്യം നല്‍കരുതെന്നും അന്വേഷണം സുപ്രധാന ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും ഇ ഡി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, തനിക്കെതിരെ ഇ ഡി രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും പരസ്പര ബന്ധമില്ലാത്ത കുറ്റങ്ങളാണ് ഇ ഡി ചുമത്തിയതെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കിയിരുന്നു. […]

ഡല്‍ഹി മദ്യനയക്കേസ്: രാജ്യസഭാ എം പിയുടെ വീട്ടില്‍ റെയ്ഡ്, രാഷ്ട്രീയപ്രേരിതമെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എ എ പി യുടെ രാജ്യസഭാ എംപിയായ സഞ്ജയ് സിങിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്. ഇതേ കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയില്‍ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു എ എ പി നേതാവിനെ കൂടി കേന്ദ്ര ഏജന്‍സി പിന്തുടരുന്നത്. Also Read; തട്ടമിടല്‍ പരാമര്‍ശം: കെ അനില്‍ കുമാര്‍ മാപ്പ് പറയണമെന്ന് കേരള മുസ്ലീം ജമാഅത്ത് ഡല്‍ഹി സര്‍ക്കാരിന്റെ […]

  • 1
  • 2