ശങ്കറിന്റെ എന്തിരനില്‍ പാടേണ്ടിയിരുന്നത് മൈക്കിള്‍ ജാക്സന്‍ ; തുറന്ന് പറഞ്ഞ് എ ആര്‍ റഹ്‌മാന്‍

പോപ് ഇതിഹാസം മൈക്കിള്‍ ജാക്സന്‍ ശങ്കര്‍ സംവിധാനം ചെയ്ത എന്തിരനില്‍ പാടേണ്ടിയിരുന്നതായിരുന്നെന്ന് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. ഫ്രീ മലേഷ്യ ടുഡേ ന്യൂസിന്റെ ഭാഗമായി നടന്ന മീറ്റിലാണ് റഹ്‌മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മൈക്കിള്‍ ജാക്സനുമായി കൂടിക്കാഴ്ച നടത്തണമെന്നത് ഒരുപാട് നാളായിട്ടുള്ള ആഗ്രമായിരുന്നു എന്നാല്‍ സാധിച്ചില്ല. ഇക്കാര്യം അറിയിച്ച് അദ്ദേഹത്തിന് മെയില്‍ അയച്ചിരിന്നു പക്ഷേ മറുപടി ലഭിച്ചില്ല. ശേഷം ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മറുപടി വന്നു. എന്നാല്‍ പുരസ്‌കാരത്തിന്റെ തിരക്കിലായിരുന്നതിനാല്‍ കൂടിക്കാഴ്ച സാധ്യമായില്ല. തുടര്‍ന്ന് […]