സ്വരാജ് നാടിന്റെ വാഗ്ദാനം, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുള്ളയാള്‍: ഇ പി ജയരാജന്‍
മലപ്പുറം: ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാനാണ് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജ് തീരുമാനിച്ചതെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സ്വരാജ് നാടിന്റെ വാഗ്ദാനമാണെന്നും രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘സ്വരാജ് വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് വന്ന നേതാവാണ്. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയാണ്. കായിക-വായന-ശാസ്ത്ര രംഗത്ത് അറിവുണ്ട്. ഉത്തമനായ ചെറുപ്പക്കാരനെയാണ് ജന്മനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് നിശ്ചയിച്ചിരിക്കുന്നത്. നാടിന്റെ വാഗ്ദാനമാണ് സ്വരാജ്. രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്. ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ജനങ്ങളില്‍ നിന്ന് പാഠം പഠിച്ച് […]