ഇ പിയുടെ ആത്മകഥാ വിവാദം: ആത്മകഥ തയ്യാറാക്കിയ ദേശാഭിമാനി ലേഖകനോട് വിശദീകരണം തേടി സിപിഐഎം

കണ്ണൂര്‍: ഇ പി ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ ആത്മകഥ തയ്യാറാക്കിയ ദേശാഭിമാനി ലേഖകനോട് വിശദീകരണം തേടി സിപിഐഎം. ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ് രഘുനാഥിനോടാണ് സിപിഐഎം വിശദീകരണം ആവശ്യപ്പെട്ടത്. ഡിസി ബുക്‌സിന് ആത്മകഥ പബ്ലിഷ് ചെയ്യാനായി നല്‍കിയോ എന്ന് സിപിഐഎം പരിശോധിക്കുകയാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം ആത്മകഥാ വിവാദത്തില്‍ സിപിഐഎം ഇ പി ജയരാജനോട് വിശദീകരണം തേടിയേക്കുമെന്നും സൂചനയുണ്ട്. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം […]

സരിന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഇ പി, നാളെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ പിയുടെ ആത്മകഥ വിവാദം ചര്‍ച്ചയാകും

കണ്ണൂര്‍: പാലക്കാട് പി സരിന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആര്‍ക്കും സിപിഐഎമ്മിനെ തോല്‍പ്പിക്കാനാകില്ലെന്നും ഇ പി ജയരാജന്‍. സരിന് വേണ്ടി പാലക്കാട്ടേക്ക് പ്രചാരണത്തിന് പോകുംവഴിയാണ് ഇ പിയുടെ പ്രതികരണം. വന്ദേഭാരത്തിലാണ് ജയരാജന്റെ യാത്ര. ഷൊര്‍ണൂരില്‍ ഇറങ്ങിയ ശേഷം കാര്‍ മാര്‍ഗമാകും ഇ പി പാലക്കാട്ടേക്ക് പോകുക. അവിടെവെച്ച് മാധ്യമങ്ങളെ കാണും. ശേഷം നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി, വൈകുന്നേരം സരിനായി പാര്‍ട്ടി പൊതുയോഗത്തില്‍ പങ്കെടുക്കും. പാലക്കാട് ഇ പിയുടെ വിവാദ ആത്മകഥ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്. […]

പറയാനുള്ളത് പറഞ്ഞു, ഇനി തിരുത്തിയിട്ട് കാര്യമില്ല; സരിനെപ്പറ്റി ഇ.പി പറഞ്ഞത് യാഥാര്‍ത്ഥ്യം: വിഡി സതീശന്‍

തിരുവനന്തപുരം: പാലക്കാട് പ്രചാരണത്തിന് ഇപി ജയരാജനെ എത്തിച്ചിട്ടും കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സരിനെതിരെ പറയാനുള്ളതൊക്കെ ഇപി ജയരാജന്‍ പറഞ്ഞു കഴിഞ്ഞു. ഇനിയത് തിരുത്തി പറഞ്ഞിട്ടും കാര്യമില്ല എന്നും വിഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇ.പി പാലക്കാട് പ്രചാരണത്തിന് എത്തുന്നത്. സരിനെ പറ്റി ഇ.പി പറഞ്ഞത് യാഥാര്‍ത്ഥ്യം മാത്രമാണ്. സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഎമ്മിനകത്ത് അതൃപ്തിയുണ്ടെന്നും ഇക്കാര്യം ഇ.പി തുറന്നുപറഞ്ഞതാണെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

ആത്മകഥയുടെ കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതം: ഇ പി ജയരാജന്‍

കണ്ണൂര്‍: തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. വ്യാജ വാര്‍ത്തകളാണ് പുറത്ത് വരുന്നതെന്നും പുസ്തകത്തിന്റെ കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടുമില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡി.സി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ […]

ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടി ; ഇ പി ജയരാജന്‍ പങ്കെടുത്തില്ല

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പങ്കെടുത്തില്ല. പരിപാടിയില്‍ പുഷ്പ്പാര്‍ച്ചനയില്‍ പങ്കെടുക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പുണ്ടായിരുന്നതെങ്കിലും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു. Also Read ; എഡിജിപി കൂടിക്കാഴ്ച ; ഉചിതമായ സമയത്ത് ആര്‍എസ്എസ് നേതാക്കള്‍ പ്രതികരിക്കും, ബിജെപി മറുപടി പറയേണ്ട കാര്യം ഇല്ല : വി മുരളീധരന്‍ എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതിന് ആയുര്‍വേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. […]

ഇപിക്കെതിരെ പി ജയരാജന്‍ ; വൈദേകം റിസോര്‍ട്ട് വിവാദം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ പിയ്‌ക്കെതിരെ കുരുക്ക് മുറുക്ക് പി ജയരാജന്‍. ഇപിക്കെതിരായ വൈദേകം റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തെന്നായിരുന്നു സംസ്ഥാന സമിതിയില്‍ പി ജയരാജന്റെ ചോദ്യം. എന്നാല്‍ നിലവില്‍ ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നായിരുന്നു യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. ഇപിക്കെതിരായ നടപടിയില്‍ തുടര്‍ നടപടികള്‍ക്കുള്ള എല്ലാ പഴുതുമിട്ടാണ് നേതൃത്വത്തിന്റെ നില്‍പ്പ്. Also Read ; എഡിജിപി എം ആര്‍ അജിത് കുമാറും മുഖ്യമന്ത്രിയും ഇന്ന് ഒരേ […]

ഇ പിക്ക് പകരം ടി പി രാമകൃഷ്ണന്‍ ? എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തീരുമാനം ഉടന്‍

തിരുവനന്തപുരം: ഇ പി ജയരാജനെ പകരം മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനത്തേക്കെത്തുമെന്നാണ് സൂചന.ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.ഒന്നാം പിണറായി വിജയന്‍ മന്ത്രി സഭയില്‍ എക്‌സൈസ്- തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണന്‍. നിയമസഭയില്‍ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി പി നിലവില്‍ എല്‍ഡിഎഫ് എംഎല്‍എമാരുടെ കോര്‍ഡിനേറ്റിങ് ചുമതലയുള്ള നേതാവ് കൂടിയാണ്. Also Read ; മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും ; ഹേമ കമ്മിറ്റി […]

ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും

തിരുവനന്തപുരം: ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് കണ്‍വീനര്‍ സ്ഥാനമൊഴിയാനുള്ള നീക്കം. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. അതേസമയം ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കില്ല. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇന്നത്തെ സംസ്ഥാന സമിതിയില്‍ ഈ വിഷയംചര്‍ച്ച ചെയ്യാനിരിക്കെയാണ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഇ.പി ജയരാജന്‍ […]

മുഖ്യമന്ത്രിയോട് ജനങ്ങള്‍ക്കുള്ളതു വീരാരാധനയെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടു ജനങ്ങള്‍ക്കുള്ളതു വീരാരാധനയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തനിക്കും പലര്‍ക്കും പിണറായി മഹാനാണെന്നു പറഞ്ഞ ഇ.പി.ജയരാജന്‍, പിണറായിയെ എകെജിയോടും സാമൂഹിക പരിഷ്‌കര്‍ത്താക്കളോടും ഉപമിച്ചു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി.വാസുദേവന്‍ നായറുടെ വിമര്‍ശനം. ”കേന്ദ്രസര്‍ക്കാരിനെ, നരേന്ദ്ര മോദിയെയാണു എം.ടി.വിമര്‍ശിച്ചതെന്നാണു തന്റെ തോന്നല്‍. അമേരിക്കന്‍ വിപ്ലവും ചൈനീസ് വിപ്ലവും ചരിത്രങ്ങളാണ്. ആ ചരിത്രങ്ങള്‍ ആവശ്യാനുസരണം മഹത്‌വ്യക്തികള്‍ അവരുടെ സംഭാഷണങ്ങളില്‍ ഉദ്ധരിക്കും” ഇ.പി.ജയരാജന്‍ പറഞ്ഞു. Also Read; ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍; […]

പിണറായി വിജയനെകുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ ഇ.പി ജയരാജന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. അദ്ദേഹത്തെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ അയാളേക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ തെറ്റില്ലെന്നും പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള വീഡിയോ ഗാനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ജയരാജന്‍ പറഞ്ഞു. ഇതുപോലെതന്നെ ഇ.പി ജയരാജനെ സമാന വിഷയത്തില്‍ ശാസിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത് പഴയ ചരിത്രമാണെന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഇ.പി.യുടെ പ്രതികരണം. Also Read; പതിനെട്ടാംപടി കയറുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചെന്നു പരാതി ഗവര്‍ണര്‍ക്ക് എവിടെയും പോകാനുള്ള […]

  • 1
  • 2