November 21, 2024

‘ശോഭാ സുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ല, എല്ലാം ആസൂത്രിതം’; ആവര്‍ത്തിച്ച് ജയരാജന്‍

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ പി ജയരാജന്‍. Also Read; മേയറും എം എല്‍ എയും നടുറോഡില്‍ കെ എസ് ആര്‍ ടി സി തടഞ്ഞ് തര്‍ക്കമുണ്ടാക്കുന്നത് ശരിയാണോ? ‘ശോഭാസുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് […]

പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച: ഇപിക്കെതിരെ കടുത്ത നടപടി വേണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വെളിപ്പെടുത്തലില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്യും. അതേസമയം നാളത്തെ യോഗത്തിലേക്ക് ഇ പി ജയരാജന്‍ എത്തുമോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. Also Read; കൂടുതല്‍സമയവും സുഹൃത്തുക്കളുമായി വീഡിയോ കോളില്‍; ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി സിപിഐഎം […]

ഇ പി , ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച പിണറായി വിജയന്‍ അറിയാതെ നടക്കില്ല : കെ സി വേണുഗോപാല്‍

ആലപ്പുഴ: ഇ പി ജയരാജനും പ്രകാശ് ജാവ്‌ദേക്കറുമായുളള കൂടികാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ നടക്കില്ലെന്ന് കെ സി വേണുഗോപാല്‍. ജയരാജന്റെ കൂട്ടുകെട്ടിനെയാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് എന്നാല്‍ പ്രകാശ് ജാവ്‌ദേക്കറെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലെന്നും കെ സി പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഭയക്കുന്ന മുഖ്യമന്ത്രി ബിജെപിയുമായി രഹസ്യ ധാരണക്ക് ശ്രമിക്കുകയാണെന്നും അത് പുറത്തായപ്പോളഅ# ജയരാജനെ ബലിയാടാക്കിയാതാണെന്നും കെ സി പറഞ്ഞു. ഇതില്‍ നിന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഒഴിഞ്ഞു മാറാന്‍ ആവില്ലെന്നും. ഇരുകൂട്ടരും ഇതില്‍ മറുപടി പറയണമെന്നും […]

പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച്ച : ഇ പിയുടെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: ഇ പി ജയരാജനും പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ പാര്‍ട്ടിക്കുള്ളിലെ അതൃപ്തി ജയരാജനെതിരെ കടുത്ത നടപടിയിലേക്ക്. തുടര്‍ച്ചയായി പാര്‍ട്ടിയേയും മുന്നണിയേയും ഇത്തരത്തില്‍ പ്രതിസന്ധിയിലാക്കുന്ന ഇ പിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റാനാണ് സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാളുകളില്‍ തന്നെ കണ്‍വീണറുടെ ഇത്തരം പ്രവൃത്തികള്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരുക്കുന്നത്. അതുകൊണ്ട് തന്നെ ഇ പിയുടെ കണ്‍വീനര്‍ സ്ഥാനം നഷ്ടപെടാനുള്ള സാധ്യത ഏറെയാണ്. Also Read ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാ​ഴ്ച ഇന്നലെ വോട്ട് ചെയ്തതിനുശേഷം മുഖ്യമന്ത്രി […]

പാപിക്കൊപ്പം ചേർന്നാൽ ശിവനും പാപി ; ഇ പി ജയരാജൻ സൗഹൃദങ്ങളിൽ ജാഗ്രത കാണിക്കണമെന്ന് പിണറായി വിജയൻ

കണ്ണൂര്‍: ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, തന്റെ കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്താന്‍ ജയരാജന്‍ ശ്രദ്ധിക്കണമെന്നും പിണറായി പറഞ്ഞു. ഒരുപാട് സുഹൃദ് ബന്ധമുള്ളയാളാണ് ജയരാജന്‍. ഇത്തരം സൗഹൃദങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ സൂചിപ്പിച്ചാണ് പിണറായി പരാമര്‍ശം നടത്തിയത്. ശിവന്‍ പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്നും പിണറായി പറഞ്ഞു. Join with metro […]

തൃശൂര്‍ വേണം, പകരം ലാവ് ലിന്‍ കേസ് ഒഴിവാക്കും; ഇ പി ജയരാജനോട് പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജയിക്കാന്‍ സഹായിച്ചാല്‍ പകരം ലാവ്ലിന്‍ കേസ് ഒഴിവാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. താനുമായുള്ള ഇ പി ജയരാജന്റെ കൂടിക്കാഴ്ചയ്ക്കിടെ അപ്രതീക്ഷിതമായി പ്രകാശ് ജാവദേക്കര്‍ വന്നു. അദ്ദേഹം വരുമെന്ന് ഇ പിക്ക് അറിയില്ലായിരുന്നു. ഈ ആവശ്യങ്ങള്‍ ജാവദേക്കര്‍ അവതരിപ്പിച്ചു. സുരേഷ് ഗോപിയെ എങ്ങനെയും ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഡല്‍ഹിയിലെ ജാവദേക്കറിന്റെ വീട്ടില്‍ വെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്താമെന്ന് പറഞ്ഞുവെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. Also Read ; വോട്ട് പാഴാക്കരുതെന്ന് പ്രചരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് […]

ഗവര്‍ണര്‍ക്ക് മറുപടിയുമായി ഇ പി ജയരാജന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവര്‍ണറുടെ ഭരണഘടനാപരമായ ചുമതലയാണ് നയപ്രഖ്യാപനം എന്നും അത് നടത്തുമെന്ന് ഗവര്‍ണര്‍ പ്രത്യേകം പറയേണ്ട കാര്യമില്ലെന്നും ഇ പി പറഞ്ഞു. ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തിയേ മതിയാകൂ. ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ആ പദവിയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലാതായി മാറും. കൂടാതെ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. Also Read; കുസാറ്റ് ദുരന്തം; മുന്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും പ്രതിചേര്‍ത്ത് പോലീസ്

  • 1
  • 2