കണ്ണൂരില്‍ വാടക വീട്ടില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ പടക്ക നിര്‍മാണത്തിനിടെ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാള്‍ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു. രാത്രി രണ്ടു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ വീട് തകര്‍ന്നു. സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. രണ്ടുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകര്‍ന്നത്. അനൂപ് എന്നയാളാണ് വീട് വാടകയ്ക്കെടുത്തത്. […]

കൊച്ചി എടയാര്‍ വ്യവസായ കമ്പനിയില്‍ പൊട്ടിത്തെറി ; ഒരാള്‍ മരണപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്കേറ്റു

കൊച്ചി: കൊച്ചി എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതേ കമ്പനിയില്‍ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിയായ അജയ് കുമാറാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. Also Read ; ‘സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കെ ടി ജലീലിന്റെ പ്രസ്താവന താന്‍ കേട്ടിട്ടില്ല’- അന്‍വര്‍ എംഎല്‍എ മൃഗക്കൊഴുപ്പ് സംസ്‌കരിക്കുന്ന ഫോര്‍മല്‍ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരമായി പുറത്തുവന്നിരുന്നത്. […]