February 2, 2026

ബിജെപിക്ക് എട്ടു തവണ വോട്ട്: യുപിയില്‍ രാജന്‍ സിങ് എന്ന പതിനാറുകാരന്‍ അറസ്റ്റില്‍; റീപോളിങ്ങിന് കമ്മിഷന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാരന്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനായ ഗ്രാമമുഖ്യന്റെ മകനാണ് പിടിയിലായത്. സംഭവത്തില്‍ പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ബൂത്തില്‍ റീപോളിങ് നടത്തുമെന്നും യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. Also Read ; കാസര്‍കോട് പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവം; പ്രതിക്കായി അന്വേഷണം തുടരുന്നു രാജന്‍ സിങ് എന്നയാളായിരുന്നു എട്ടു തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. […]

കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട്; പരാതിയുമായി എല്‍ഡിഎഫ്

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് പരാതിയുമായി എല്‍ഡിഎഫ്. 85 വയസിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പര്‍ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. Also Read ; ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി; ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ […]