എറണാകുളത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം ; ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

എറണാകുളം: എറണാകുളത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം. എറണാകുളം ചെമ്പുമുക്കിന് സമീപമാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. കടയില്‍ തീ വലിയ രീതിയില്‍ ആളിപടരുകയാണ്. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ പടര്‍ന്നതിന് പിന്നാലെ പ്രദേശത്താകെ വലിയ രീതിയില്‍ പുക ഉയരുകയാണ്. ജനവാസ മേഖലയിലാണ് ഈ കടയുള്ളത്. അതുകൊണ്ട് തന്നെ തീ പടര്‍ന്നതിന് പിന്നാലെ മേഖലയില്‍ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്. Also Read ; എച്ച്എംപിവി വൈറസ് വ്യാപനം ; ചൈനയിലെ സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ […]

കൊച്ചിയില്‍ രണ്ടിടത്ത് തീപിടിത്തം ; ആളപായമില്ല, തീ നിയന്ത്രണ വിധേയമാക്കി

കൊച്ചി: കൊച്ചി നഗരത്തില്‍ രണ്ടിടത്ത് തീപിടിത്തം. എറണാകുളം സൗത്തില്‍ ആക്രി ഗോഡൗണിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയിലുമാണ് തീപിടിച്ചത്. സൗത്ത് മേല്‍പാലത്തിനടിയിലുള്ള ആക്രി ഗോഡൗണില്‍ അര്‍ധരാത്രി 1 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് നാല് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെയും രക്ഷപ്പെടുത്തി. മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.സമീപത്തെ വീട്ടുകാരെ പോലീസ് ഒഴിപ്പിച്ചു. സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. ഗോഡൗണിനകത്ത് തൊഴിലാളികളുണ്ടായിരുന്നത് […]

നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചു; 154 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ 154 പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

തൃശൂര്‍ മരത്താക്കരയിലെ ഫര്‍ണീച്ചര്‍ കടയ്ക്ക് തീപിടിച്ചു

തൃശൂര്‍: തൃശൂര്‍ മരത്താക്കരയിലെ ഫര്‍ണീച്ചര്‍ കടയില്‍ വന്‍ തീപിടിത്തം. ഫര്‍ണീച്ചര്‍ കട പൂര്‍ണമായി കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഫയര്‍ ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകള്‍ എത്തിയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. സംഭവം നടക്കുന്ന സമയത്ത് പ്രദേശത്ത് അതിശക്തമായ മഴ പെയ്തതിനാല്‍ തീ കൂടുതല്‍ ഭാഗത്തേക്ക് വ്യാപിച്ചില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ കട പൂര്‍ണമായും കത്തി നശിച്ചു. ഏകദേശം ഒരുകോടിക്കുമേലെ രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. […]

പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലെ തീപിടിത്തം; ദുരൂഹത ഏറുന്നു, വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹത ഏറുന്നു. തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ഇതില്‍ ഓഫീസ് ജീവനക്കാരി വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദുരൂഹത ഉയര്‍ന്നത്. വൈഷ്ണവിക്ക് കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഭര്‍ത്താവ് ബിനു മുമ്പ് ഓഫീസിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും പോലീസിന് വിവിരം ലഭിച്ചു. ഇതിന് പിന്നാലെ പോലീസ് ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതാണ് പോലീസിന് സംശയം വര്‍ധിക്കാനിടയായത്. Also Read […]

വീടെന്ന സ്വപ്‌നം ബാക്കിയാക്കി ബിനോയ് മടങ്ങി ; ആ സ്വപ്‌നം സാധ്യമാക്കി നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി

തൃശൂര്‍: കുവൈറ്റിലെ ദുരന്തത്തില്‍ മരണപ്പെട്ട തൃശൂര്‍ ചാവക്കാടി സ്വദേശി ബിനോയ് തോമസിന്റെ(44) കുടുംബത്തിന് വീടുവെച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്നലെ ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ബിനോയിയുടെ ബന്ധുക്കളോട് ഇക്കാര്യത്തില്‍ സുരേഷ് ഗോപി ഉറപ്പ് നല്‍കി. Also Read ; സുരേഷ്‌ഗോപിവീണ്ടും ലൂര്‍ദ് മാതാ പള്ളിയിലെത്തി; സ്വര്‍ണ കൊന്ത സമര്‍പ്പിച്ചു ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താല്‍ക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നല്‍കാമെന്ന് […]

ആലപ്പുഴയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു ; ആളപായമില്ല, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. രാവിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്.ആലപ്പുഴ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്.മാന്നാര്‍ ഭുവനേശ്വരി സ്‌കൂള്‍ ബസിനാണ് തീപിടിച്ചത്.പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് 5 പേര്‍ മരിച്ചു ; ഷോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ്‌ പ്രാഥമിക നിഗമനം

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ഗാസിയാബാദില്‍ വീടിന് തീപിടിച്ച് 5 പേര്‍ മരിച്ചു.ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വിവരം അറിഞ്ഞ് എത്തിയ അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി.സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. Also Read ; ‘9 ലക്ഷം രൂപയുടെ നിക്ഷേപത്തുക തിരിച്ചു നല്‍കാതെ പറ്റിച്ചു’; പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിനെതിരെ അതിഥി തൊഴിലാളികള്‍ രംഗത്ത് മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടര്‍ന്ന് പിടിക്കാന്‍ […]

കോഴിക്കോട് വെള്ളയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായി

കോഴിക്കോട്: കോഴിക്കോട് വെള്ളയിലെ ഗാന്ധി റോഡിലെ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം. രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്.വാഹനങ്ങളുടെ പെയിന്റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് കാറുകള്‍ തള്ളി പുറത്തേക്ക് മാറ്റി. അതുകൊണ്ട് വലിയ അപകടം ഒഴിവായി.പക്ഷേ സമീപത്തെ തെങ്ങുകളിലേക്കും തീ പടരുന്ന സാഹചര്യമുണ്ടായി.തുടര്‍ന്ന് തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചെങ്കിലും അവിടെ ഒരു യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത് അത് മറ്റൊരിടത്തായിരുന്നതുകൊണ്ട് ഫയര്‍ യൂണിറ്റ് എത്താന്‍ സമയം വൈകി. തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്നാണ് ആദ്യ യൂണിറ്റ് എത്തിയത്. […]