സ്റ്റെയര്‍കേസിലെ കൈവരിയില്‍ തല കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
തിരുവനന്തപുരം : തിരുവനന്തപരും ചാക്കയില്‍ മധ്യവയസ്‌കന്റെ തല വീട്ടിലെ സ്റ്റെയര്‍കേസിലെ കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്നിശമന സേന എത്തി കമ്പി മുറിച്ചു മാറ്റിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ചാക്ക തുരുവിക്കല്‍ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്‌കന്റെ തലയാണ് ഇത്തരത്തില്‍ സ്റ്റെയര്‍കേസിലെ കൈവരിയില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചത് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രാജേഷ് ജി വി, ഓഫീസര്‍മാരായ സുബിന്‍,ശരത്,അന്‍സീം,സാം,ഷിജോ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ ടീമാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..