തൃപ്പൂണിത്തുറ പടക്കപ്പുര സ്‌ഫോടനം; പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്‌

കൊച്ചി: തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്‌ഫോടനത്തില്‍ പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്. ഇത് കൂടാതെ ഇന്നലെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനും കേസടുത്തിട്ടുണ്ട്. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം ഹില്‍പാലസ് പോലീസാണ് കേസെടുത്തത്. ക്ഷേത്രം ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവ കമ്മിറ്റി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. Also Read; എറണാകുളത്ത് പടക്ക കടയ്ക്ക് തീപിടിത്തം ഇന്ന് രാവിലെ 11 മണിയോടെ പടക്കപ്പുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇതില്‍ നാല് പേരുടെ നില ഗുരുതരവുമാണ്. 25 വീടുകള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ […]

പടക്കനിര്‍മാണ ശാലയില്‍ തീപിടിത്തം; മരണം ആറ് 60 പേര്‍ക്ക് ഗുരുതര പരിക്ക്

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഹാര്‍ദ്ദയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ ആറ് മരണം, 60 പേര്‍ക്ക് ഗുരുതര പരിക്ക്. തീപിടിത്തത്തിനിടെ അനേകം പൊട്ടിത്തെറികളുണ്ടായത് പ്രദേശത്താകെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഹാര്‍ദ്ദയ്ക്ക് സമീപത്തായുള്ള നര്‍മദപുരം ജില്ലയിലും പൊട്ടിത്തെറിയുടെ ഫലമായി കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. മന്ത്രി ഉദയ് പ്രതാപ് സിംഗും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉടന്‍ അപകടസ്ഥലം സന്ദര്‍ശിക്കുകയും. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനായി സജ്ജമായിരിക്കാന്‍ ഭോപ്പാലിലെയും ഇന്‍ഡോറിലെയും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കുകയും. […]

ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കാന്‍ സമയം നിശ്ചയിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി, ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനായുള്ള സമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വായു ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കിയും ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതല്‍ 12.30 വരെയാക്കിയും നിയന്ത്രിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. Also […]