ഇനി ചിക്കുന്‍ഗുനിയയെ പേടിക്കേണ്ട; ആദ്യ വാക്സിന് അനുമതി നല്‍കി യുഎസ്
വാഷിംഗ്ടണ്‍: ചിക്കുന്‍ഗുനിയ തടയാനുള്ള ആദ്യ വാക്സിന് യുഎസ് അനുമതി നല്‍കി. വാല്നെവ വികസിപ്പിച്ച ഈ വാക്‌സിന്‍ ‘ഇക്‌സ്ചിക്’ എന്ന പേരിലാകും വിപണിയിലെത്തുന്നത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (യുഎസ്എഫ്ഡിഎ ) വാക്‌സിന് അനുമതി നല്‍കിയത്. ഒറ്റത്തവണയെടുക്കേണ്ട വാക്‌സിന്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കാണ് നല്‍കുക. ഉടന്‍ തന്നെ ചിക്കുന്‍ഗുനിയ വ്യാപിക്കുന്ന രാജ്യങ്ങളിലേക്കും വാക്‌സിന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് പലയിടത്തും ഭീഷണിയായ ചിക്കുന്‍ഗുനിയ എന്ന വൈറല്‍ പനി കേരളത്തില്‍ പടര്‍ന്ന് പിടിച്ചത് 2007ല്‍ ആണ്്. ആര്‍ബോ വിഭാഗത്തില്‍പ്പെടുന്ന വൈറസുകളുണ്ടാക്കുന്ന […]