January 24, 2026

അഹമ്മദാബാദ് വിമാനപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ്: വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം എല്ലാവരും മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് പൈലറ്റുമാര്‍, 10 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ എന്നിവരടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനും ഉണ്ടായിരുന്നു. Also Read; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും

അഹമ്മദാബാദ് വിമാനാപകടം: മരണ സംഖ്യ 133 ആയി ഉയര്‍ന്നു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മരണ സംഖ്യ 133 ആയി ഉയര്‍ന്നു. അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരില്‍ മലയാളിയുമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നുണ്ട്. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് അപകടത്തില്‍പെട്ടതായി സംശയിക്കുന്നത്. ഇന്നലെയാണ് ഇവര്‍ കോട്ടയത്ത് നിന്ന് പുറപ്പെട്ടതെന്ന് വീട്ടുകാര്‍ സ്ഥിരീകരിച്ചു. Also Read; അഹമ്മദാബാദില്‍ എയര്‍ഇന്ത്യയുടെ യാത്രാ വിമാനം […]

അഹമ്മദാബാദില്‍ എയര്‍ഇന്ത്യയുടെ യാത്രാ വിമാനം തകര്‍ന്നുവീണു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം തകര്‍ന്ന് വീണു. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. എല്ലാ എമര്‍ജന്‍സി യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം സ്ഥലത്തു നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. വിമാനം തകര്‍ന്ന് വീണത് ജനവാസ മേഖലയില്‍ ആണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് അപകടത്തിപ്പെട്ടത് എന്നാണ് പുറത്തു […]

തെക്കന്‍ കൊറിയയിലെ വിമാനദുരന്തം; 87 പേര്‍ മരിച്ചെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്

സോള്‍: തെക്കന്‍ കൊറിയയിലെ വിമാന ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. 87 പേര്‍ മരിച്ചെന്നാണ് ഒടുവില്‍ ലഭിച്ച ഔദ്യോഗിക വിവരം. വിമാനത്തില്‍ ഉണ്ടായിരുന്ന 181 പേരില്‍ 175 പേര്‍ യാത്രക്കാരും 6 പേര്‍ ജീവനക്കാരുമാണ്. 179 പേര്‍ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മാപ്പ് ചോദിച്ച് വിമാന കമ്പനി രംഗത്തെത്തി. ലജ്ജിച്ച് തല താഴ്ത്തുന്നുവെന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. Also Read; വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് […]