February 5, 2026

ലക്ഷ്യത്തിലേക്കടുത്ത് കേരളം; വര്‍ക്കലയിലേത് ഏഴാമത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാമത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍മ്മിച്ച് ലക്ഷ്യത്തിലേക്കടുത്ത് കേരളം. സംസ്ഥാനത്തെ ഏഴാമത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചിരിക്കുന്നത് വര്‍ക്കലയിലാണ്. ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ തീരദേശമുള്ള ഒന്‍പത് ജില്ലകളില്‍ ഏഴിടത്തും ഫ്‌ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചുകഴിഞ്ഞു. മറ്റുരണ്ടിടത്തും വൈകാതെ തന്നെ ഇവ സ്ഥാപിക്കും. തീരദേശ ടൂറിസവും സാഹസിക ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കടലിനുമീതെ നടക്കാനുള്ള അവസരം ടൂറിസം വകുപ്പ് ഒരുക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ആലപ്പുഴ, […]