വാങ്ങിയ മുന്തിരി കഴിച്ച് ദേഹാസ്വാസ്ഥ്യം; നാല് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ ആശുപത്രിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് എടത്തനാട്ടുകരയില്‍ കടയില്‍ നിന്ന് വാങ്ങിയ മുന്തിരി കഴിച്ച് നാല് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിന്‍ (23), ഇവരുടെ മകള്‍ ഹൈറ മറിയം (നാല്) എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. Also Read ; കള്ളനാക്കി മോഷണക്കുറ്റം ആരോപിച്ച് പൊലീസ് പിടികൂടി, വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി മോചിപ്പിച്ചു; ഡ്രൈവര്‍ ജീവനൊടുക്കി ഇവരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലനല്ലൂരിലെ കടയില്‍ നിന്ന് വാങ്ങിയ മുന്തിരി […]

ചെമ്മീന്‍ കഴിച്ചതിന് തൊട്ടുപിന്നാലെ ദേഹാസ്വസ്ഥ്യം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൊടുപുഴ: ചെമ്മീന്‍ കഴിച്ചതിന് പിന്നാലെ അലര്‍ജി മൂര്‍ഛിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പാലക്കാട് സ്വദേശി നികിത (20) യാണ് മരിച്ചത്. ഏപ്രില്‍ ആറിനായിരുന്നു സംഭവം.ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശരീരമാസകലം ചൊറിഞ്ഞു തടിക്കുകയും തുടര്‍ന്ന് നികിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.എന്നാല്‍ ചികിത്സയിലിരിക്കെ യുവതി മരണപ്പെടുകയായിരുന്നു. Also Read ; മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം മരണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും ചികിത്സാപ്പിഴവ് ഉണ്ടായതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.പക്ഷേ,വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു മാറ്റാവുന്ന സാഹചര്യമല്ലായിരുന്നുവെന്നാണ് […]

വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷ്യവിഷബാധ

കൊച്ചി: വിവാഹ വിരുന്നിന് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍ വിളമ്പി വിഷബാധയേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന് 40000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി അറിയിച്ചു.2019മെയ് 5ന് കൂത്താട്ടുകുളം ചൊരക്കുഴി സെന്റ് സ്റ്റീഫന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സുഹൃത്തിന്റെ മകന്റെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത പരാതിക്കാരന് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിലും പിന്നീട് നില വഷളായതിനാല്‍ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലും മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്ന് ചികിത്സ തേടേണ്ടി വന്നു. […]

പത്തനംതിട്ടയിലെ ബേക്കറിയില്‍ നിന്ന് ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

പത്തനംതിട്ട: കാക്കനാട്ടെ ഭക്ഷ്യവിഷബാധയുടെ ഞെട്ടല്‍ മാറും മുന്‍പേ സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ വാങ്ങി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചോളം പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സ തേടി. ബര്‍ഗര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. അതേസമയം, ഇവര്‍ ഷവര്‍മ കഴിച്ചിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്. കൂടുതല്‍ പരിശോധനയില്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാവൂ. Also Read; ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് […]

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാന്‍ തീരുമാനം

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചു. കൊച്ചിയിലെ ചില ഹോട്ടലുകളില്‍ ഭക്ഷണത്തോടൊപ്പം സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയോണൈസ് വിതരണം ചെയ്യുന്നു എന്നും ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിട്ടുണ്ട്. കോട്ടയം സ്വദേശിയായ രാഹുല്‍ കാക്കനാട് മാവേലി ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ആരോപണം. എന്നാല്‍ ലാബ് പരിശോധന ഫലങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭ്യമായതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്. ലൈസന്‍സ് ഇല്ലാതെ നിരവധി ഭക്ഷ്യ […]