November 21, 2024

യൂറോ കപ്പില്‍ സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ജര്‍മനി തുടങ്ങി

മ്യൂണിച്ച്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ജര്‍മനിക്ക് തകര്‍പ്പന്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ആതിഥേയരായ ജര്‍മ്മനി വിജയം സ്വന്തമാക്കിയത്. ഫ്ളോറിയന്‍ വിര്‍ട്സ് (10), ജമാല്‍ മുസിയാല (19), കൈ ഹാവെര്‍ട്സ് (45+1), നിക്ലാസ് ഫുള്‍ക്രുഗ് (68), എംറെ കാന്‍ (90+3) എന്നിവരാണ് ജര്‍മ്മനിയ്ക്ക് വേണ്ടി വലകുലുക്കിയത്. അതേസമയം ആന്റണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളാണ് സ്‌കോട്ട്ലന്‍ഡിന് ആശ്വാസമായത്. Also Read ; സുരേഷ്‌ഗോപിവീണ്ടും ലൂര്‍ദ് മാതാ പള്ളിയിലെത്തി; സ്വര്‍ണ കൊന്ത സമര്‍പ്പിച്ചു ടൂര്‍ണമെന്റില്‍ […]

‘എല്ലാ ടൂര്‍ണമെന്റും കളിക്കാന്‍ കഴിയുന്ന പ്രായമല്ല’; പാരീസ് ഒളിംപിക്സിനില്ലെന്ന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി

ബ്യൂണസ് ഐറിസ്: 2024 പാരീസ് ഒളിംപിക്സില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങാനില്ലെന്ന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ മെസ്സിയും അര്‍ജന്റീനയും. എല്ലാ ടൂര്‍ണമെന്റുകളിലും കളിക്കാന്‍ കഴിയുന്ന പ്രായത്തിലല്ല താനെന്നും കോപ്പ അമേരിക്കയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതുപോലെ ഒളിംപിക്സിലും കളിക്കുകയെന്നത് ചിന്തിക്കാന്‍ കഴിയില്ലെന്നും 36കാരനായ മെസ്സി വ്യക്തമാക്കി. Also Read ;കുവൈറ്റിലെ അപകടം ; ഭൂരിഭാഗം മരണങ്ങളും പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് 23 വയസ്സിന് മുകളിലുള്ള മൂന്ന് കളിക്കാരെ മാത്രമാണ് ഒരു […]

ഒരേസമയം നായകനും ഇതിഹാസവുമായയാള്‍; സുനില്‍ ഛേത്രിയേക്കുറിച്ച് രണ്‍വീര്‍ സിംഗ്

കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്നാണ് ഛേത്രി അറിയിച്ചത്. 39-കാരനായ താരത്തിന്റെ പ്രഖ്യാപനം കുറച്ചൊന്നുമല്ല ആരാധകരെ സങ്കടത്തിലാക്കിയത്. ഇക്കൂട്ടത്തില്‍ നടന്‍ രണ്‍വീറിന്റെ പ്രതികരണം ശ്രദ്ധേയമാവുകയാണ്. Also Read ; സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ കയ്‌പേറിയനിമിഷം എന്നാണ് സുനില്‍ ഛേത്രിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തോട് രണ്‍വീര്‍ സിംഗ് പ്രതികരിച്ചത്. വിരമിക്കുന്നതായി അറിയിച്ചുകൊണ്ട് ഛേത്രി സോഷ്യല്‍ മീഡിയയില്‍ […]

തുടര്‍ച്ചയായ മൂന്നാം കിരീടം നേടി പിഎസ്ജി

പാരിസ്: ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജെര്‍മെയ്‌ന് കിരീടം. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോ ഞായറാഴ്ച ലിയോണിനോട് 3-2ന് തോറ്റതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി ജേതാക്കളാകുന്നത്. പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്. 12 പോയന്റ് ലീഡാണ് നിലവില്‍ പിഎസ്ജിക്കുള്ളത്. പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്. Also Read ; ഭരണഘടനാ വിരുദ്ധമായ നടപടി ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത് ; വിവാദ പ്രസംഗത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി ആറ് ലീഗ് കിരീടങ്ങളില്‍ പങ്കാളിയായ സൂപ്പര്‍ താരം […]

പാരീസില്‍ ബാഴ്സലോണയ്ക്ക് വിജയം

പാരീസ്: പാരീസില്‍ നടന്ന ആവേശപ്പോരില്‍ പിഎസ്ജിക്കെതിരെ ബാഴ്സലോണയ്ക്ക് വിജയം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിയെ അവരുടെ തട്ടകമയ പാരീസില്‍ പരാജയപ്പെടുത്താന്‍ ബാഴ്സയ്ക്ക് സാധിച്ചു. പിഎസ്ജിയുടെ രണ്ട് ഗോളിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. റാഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടിയെങ്കിലും വിജയ ഗോള്‍ നേടി കളിയിലെ താരമായയ് കിസ്റ്റന്‍സണാണ്. Also Read ;കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ ജോലി നേടാം , തുടക്കാര്‍ക്ക് അവസരം മത്സരത്തില്‍ ബാഴ്സയാണ് ആദ്യം ലീഡെടുത്തത്. […]

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും മെസ്സിക്ക്

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇത്തവണയും മെസ്സിക്ക് തന്നെ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ടിനേയും പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയേയും പിന്തള്ളിയാണ് ഇന്റര്‍മയാമിയുടെ അര്‍ജന്റീനന്‍ താരം ഈ നേട്ടം സ്വന്തമാക്കികയത്. മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം മെസ്സി സ്വന്തമാക്കുന്നത് ഇത് എട്ടാം തവണയാണ്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. Also Read ;ശബരിമല തീര്‍ത്ഥാടകരുടെ […]

ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു

  മ്യൂണിക്: ജര്‍മനിയുടെ ഇതിഹാസ ഫുട്ബോള്‍ താരം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു. 1974ല്‍ പശ്ചിമ ജര്‍മനി ലോകചാമ്പ്യന്‍മാരായപ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ബെക്കന്‍ബോവറിന് 78 വയസ്സായിരുന്നു. പ്രതിരോധ നിര താരമായും പിന്നീട് പരിശീലകനായും തിളങ്ങിയ പ്രതിഭയാണ് ബെക്കന്‍ബോവര്‍. Also Read ; ഗവര്‍ണറെത്തും; ഇടുക്കിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു 1964ല്‍ ബയേണ്‍ മ്യൂണിക്കിന്റെ യൂത്ത് ടീമിലൂടെയാണ് ബെക്കന്‍ബോവര്‍ ഫുട്ബോളിലേക്ക് എത്തുന്നത്. രണ്ട് ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഉള്‍പ്പെടെ ബെക്കന്‍ബോവര്‍ നേടിയിട്ടുണ്ട്. ദേശീയ ടീമിലെ ജര്‍മ്മനിയുടെ എക്കാലത്തേയും വലിയ ഇതിഹാസമാണ് ബെക്കന്‍ബോവര്‍. 1974ലെ […]

ബ്രസീല്‍ ഫുട്‌ബോളിന് സസ്‌പെന്‍ഷന്‍ നല്‍കും, ഫിഫയുടെ മുന്നറിയിപ്പ്

സൂറിച്ച്: ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍. ജനുവരിയില്‍ നടക്കുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ സോക്കര്‍ ബോഡിയുടെ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് ഫിഫയുടെ നിര്‍ദ്ദേശം. ഇത് ലംഘിച്ചാല്‍ ബ്രസീല്‍ ദേശീയ ടീമിനും ക്ലബുകള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. Also Read; സമാധാനത്തിന് ആഹ്വാനം ചെയ്ത് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം20 തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്‌ബോള്‍ പ്രസിഡന്റായിരുന്ന എഡ്‌നാള്‍ഡോ റോഡ്രിഗസിനെ പുറത്താക്കിയിരുന്നു. റിയോ ഡി ജനെയ്‌റോ കോടതിയുടേതായിരുന്നു നടപടി. ഒരു മാസത്തിനകം പുതിയ […]

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമില്‍ ഇവരൊക്ക…

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള 22 അംഗ ടീമിനെ കേരള ടീമിനെ പ്രഖ്യാപിച്ചു. നിജോ ഗില്‍ബെര്‍ട്ടിനെ ക്യാപ്റ്റനായും ഡിഫന്‍ഡര്‍ ജി. സഞ്ജുവിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തു. 2018ല്‍ കേരള ടീമിന് കിരീടം നേടിക്കൊടുത്ത സതീവന്‍ ബാലനാണ് ടീമിനെ ഇത്തവണയും പരിശീലിപ്പിക്കുന്നത് ഒക്ടോബര്‍ ഒമ്പത് മുതല്‍ ഗോവയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഒക്ടോബര്‍ 11-ന് കേരളത്തിന്റെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെയാണ് നേരിടുന്നത്. ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പില്‍ ഉണ്ട്. മുമ്പ് ഏഴുതവണ ചാമ്പ്യന്മാരായ കേരളം കീരീട പ്രതീക്ഷയുമായാണ് […]

  • 1
  • 2