November 21, 2024

ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരും, വനാതിര്‍ത്തിക്ക് പുറത്തെത്തിയാലേ വെടിവെക്കാനാവൂ: എ കെ ശശീന്ദ്രന്‍

കോഴിക്കോട്: കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ആന വന അതിര്‍ത്തിക്ക് പുറത്ത് എത്തിയാല്‍ മാത്രമേ വെടിവെയ്ക്കാന്‍ കഴിയുകയുളളു. ആനയുടെ സഞ്ചാരപഥം നന്നായി നിരീക്ഷിക്കുന്നുണ്ട്. കോടതിയുടെ നിലപാടില്‍ അയവ് വന്നിട്ടുണ്ട്. കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. Also Read ; ‘മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്’; കേന്ദ്ര വനം മന്ത്രി ഭുപേന്ദര്‍ യാദവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി […]

13 വര്‍ഷമായി വനത്തിന്റെ കാവല്‍ക്കാരന്‍; അവസാനം വന്യമൃഗത്തിന്റെ ആക്രമണത്തില്‍ മരണം

ഇത്രയും കാലം വനത്തേയും വന്യമൃഗങ്ങളെയും പരിപാലിച്ചുവന്നിരുന്ന പോളിന്റെ ജീവനെടുത്തതും ഒരു വന്യമൃഗം തന്നെയാണ്. ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം പോള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അറിഞ്ഞില്ല മരണം പതിയിരിപ്പുണ്ടെന്ന്. കര്‍ണാടകയില്‍ നിന്നെത്തിയ ബേലൂര്‍ മഗ്നയുടെ ഭീഷണിയുള്ളതിനാല്‍ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഒരാഴ്ചയായി കുറുവാ ദ്വീപിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. അതിനാല്‍ തന്നെ 40-ഓളം ജീവനക്കാരുള്ള വനം സംരക്ഷണസമിതിയില്‍ കുറച്ച് പേര്‍ക്ക് മാത്രമേ ജോലി നല്‍കിയിരുന്നുള്ളൂ. ഇക്കാരണത്താല്‍ പോളും കുറച്ചുദിവസമായി വീട്ടിലായിരുന്നു. Also Read ; വയനാട്ടില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളിയില്‍ […]

കഞ്ചാവ് കൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി

അഗളി: കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി. അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് അട്ടപ്പാടി വനത്തില്‍ ഒരു രാത്രി മുഴുവന്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി വൈകി വനത്തിലെത്തിയ റെസ്‌ക്യൂ സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ഇവരെ തിരിച്ചെത്തിച്ചത്. Also Read : ഗവര്‍ണര്‍ക്ക് ഇനി സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് തിരച്ചിലിനായി ഗൊട്ടിയാര്‍കണ്ടിയില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഘം കാട്ടിലേക്ക് പോയത്. എന്നാല്‍ ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍ മുടിയോടനുബന്ധിച്ച് കിടക്കുന്ന […]

മാനന്തവാടിയില്‍ കരടിയിറങ്ങി; ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിന് സമീപം ജനവാസ മേഖലയിലാണ് കരടിയെ കണ്ടത്. ഇന്നലെ രാത്ര പല ഭാഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ കരിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. Also Read ; എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു ഇതിന് മുന്‍പുള്ള ദിവസവും രാത്രി കരടി എത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് […]