February 4, 2026

വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ പരസ്യ സമരവുമായി സിപിഐ എംഎല്‍എ

ഇടുക്കി: വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ഭരണപക്ഷത്തുള്ള സിപിഐ എംഎല്‍എ വനംവകുപ്പിനും വനംമന്ത്രിക്കുമെതിരെ പരസ്യ സമരം തുടങ്ങി. ഇടുക്കിയിലെ പീരുമേട് എംഎല്‍എ വാഴൂര്‍ സോമനാണ് എകെ ശശീന്ദ്രനും വകുപ്പിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. Also Read; അതുല്യയുടെ മരണം; ഭര്‍ത്താവ് പിടിയില്‍, ക്രൈം ബ്രാഞ്ചിന് കൈമാറും ഇടുക്കിയിലെ പീരുമേട് മണ്ഡലത്തില്‍ മാത്രം മൂന്നു പേരാണ് ഈ വര്‍ഷം കാട്ടാന ആക്രമണത്തില്‍ മരിച്ചത്. പെരുവന്താനം പഞ്ചായത്തിലെ കൊമ്പന്‍പാറയില്‍ സോഫിയ ഇസ്മയിലും പീരുമേട് പ്ലാക്കത്തടത്ത് സീതയും മതമ്പയില്‍ വച്ച് തമ്പലക്കാട് […]

പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; നിലമ്പൂരില്‍ അവസരം ഉണ്ടായതോ ഉണ്ടാക്കിയതോ എന്ന് സംശയം: എകെ ശശീന്ദ്രന്‍

നിലമ്പൂര്‍: പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ദാരുണവും വേദനാജനകുമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ഇത് നിലമ്പൂരിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണുകിട്ടിയ ഒരു അവസരമായി ഉപയോഗപ്പെടുത്തിയതാണോയെന്നും അവസരം ഉണ്ടാക്കിയതാണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. അപകടം ആ പ്രദേശത്തുള്ളവര്‍ അറിയുന്നതിന് മുന്‍പ് മലപ്പുറത്ത് പ്രകടനം നടന്നത് എങ്ങനെയാണെന്നും രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രാവിലെ അവിടെ അത്തരം ഒരു […]

വേടന്റെ അറസ്റ്റ്; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും

തിരുവനന്തപുരം: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റും തുടര്‍ന്നുള്ള നടപടികളും വിവാദമായതോടെ തിരുത്താന്‍ വനംവകുപ്പിന്റെ നീക്കം. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം പരിശോധിക്കാന്‍ വനംമന്ത്രി റിപ്പോര്‍ട്ട് തേടി. അറസ്റ്റില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ വനംവകുപ്പ് പ്രതിക്കൂട്ടിലായിരുന്നു. അറസ്റ്റ് സംബന്ധിച്ച് മുന്നണിയിലെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മുഖ്യമന്ത്രിയുടെയും കൂടി നിര്‍ദേശ പ്രകാരമാണ് നീക്കങ്ങളെന്നാണ് വിവരം. വനംമന്ത്രി വനംവകുപ്പ് […]

കണ്ണൂരില്‍ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചു; പരാതി നല്‍കി നാട്ടാന സംരക്ഷണ സമിതി

കണ്ണൂര്‍: കണ്ണൂരില്‍ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ചെന്ന് പരാതി. ആരോഗ്യ പ്രശ്‌നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചാണ് കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് നടത്തിയത്. മംഗലംകുന്ന് ഗണേശന്‍ എന്ന ആനയെയാണ് ഉത്സവത്തിന് എത്തിച്ചത്. Also Read; ട്രെയിനിനു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക് ആനയുടെ കാലുകളിലെ മുറിവുകള്‍ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിര്‍ത്തിച്ചു. ഇതുകണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു. മുറിവ് മറച്ചുവയ്ക്കാന്‍ പാപ്പാന്മാര്‍ ശ്രമിച്ചതായും പറയുന്നു. സംഭവത്തില്‍ […]

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അനുമതി നല്‍കിയ സംഭവം; ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലും എന്ന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിന്റെ ഓണററി പദവി റദ്ദാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെ വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പദവി റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ചക്കിട്ടപ്പാറയിലെ പഞ്ചായത്ത് സെക്രട്ടറിക്ക് ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കുന്നതിനുള്ള അധികാരം. Also Read; മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു കഴിഞ്ഞമാസമാണ് […]

ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞു, ഓഫീസര്‍മാരെ അടിച്ചോടിക്കാന്‍ മടിയില്ല;വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പ്രസംഗവുമായി വി എസ് ജോയ്

മലപ്പുറം: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പ്രസംഗവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്. ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞെന്നും ഓഫീസര്‍മാരെ അടിച്ചോടിക്കാന്‍ മടിയില്ലെന്നുമായിരുന്നു പ്രസംഗത്തില്‍ വി എസ് ജോയ് മുന്നറിയിപ്പ് നല്‍കിയത്. മലപ്പുറം പോത്തുകല്‍ കാത്തിരപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി പ്രസംഗം. Also Read; വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; അട്ടമലയില്‍ യുവാവ് കൊല്ലപ്പെട്ടു ‘ഇനി തിരിച്ചടിക്കും. പ്രതിരോധിക്കും. ഇന്ന് കൊടിയുമായിട്ടാണ് വന്നതെങ്കില്‍ നാളെ ചുടുകട്ടയുമായി […]

അമര്‍ ഇലാഹിക്ക് കണ്ണീരോടെ വിട നല്‍കി നാട് ; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കബറടക്കി

ഇടുക്കി: ഇടുക്കിയില്‍ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹിയുടെ മൃതദേഹം കബറടക്കി. മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരുന്നു കബറടക്കം. ഇന്നലെ വൈകുന്നേരമാണ് അമര്‍ കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് അമറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ രാവിലെ മരിച്ച അമറിന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മേയാന്‍ വിട്ട പശുവിനെ വീട്ടിലേക്ക് കൊണ്ടുവരാനായി പോയപ്പോളാണ് 22 കാരനായ അമറിനെ കാട്ടാന […]

സീപ്ലെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: സീപ്ലെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍. സീപ്ലെയിന്‍ പദ്ധതി തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മുന്‍പെടുത്ത നിലപാടില്‍ മാറ്റമില്ലെന്നും ഞായറാഴ്ച ആലപ്പുഴയില്‍ യോഗം ചേരുമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. മുഴുവന്‍ സംഘടനകളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ യോഗത്തില്‍ വെച്ചായിരിക്കും പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുക. Also Read; ശബരിമല നട നാളെ തുറക്കും, ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി, തിരക്കേറിയാല്‍ ദര്‍ശന സമയം വര്‍ധിപ്പിക്കും വനം വകുപ്പും സീപ്ലെയിന്‍ […]

വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് മുത്തങ്ങ വൈല്‍ഡ് ലൈഫ് സങ്കേതത്തില്‍ ഡെസ്റ്റിനേഷന്‍ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു

മുത്തങ്ങ : വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് വയനാട് ടൂറിസം അസോസിയേഷന്‍(WTA) ബത്തേരി താലൂക്ക് കമ്മിറ്റിയും,കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ( KHRA), കാള്‍ ടാക്‌സി വയനാടും സംയുക്തമായി മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഡെസ്റ്റിനേഷന്‍ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു. സങ്കേതം വീണ്ടും ടൂറിസ്റ്റുകള്‍ക്കായി തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് ഡെസ്റ്റിനേഷന്റെ പല ഭാഗങ്ങളിലും കാടുവെട്ടി വൃത്തിയാക്കിയത്. Also Read ; പോലീസ് – ആര്‍എസ്എസ് അന്തര്‍ധാര : സര്‍ക്കാര്‍ ആശങ്കയകറ്റണം – നാഷണല്‍ ലീഗ് പരിപാടിയില്‍ WTA ബത്തേരി താലൂക് […]

കേരള വനം വകുപ്പില്‍ ഫോറെസ്റ്റ് വാച്ചര്‍ ജോലി ഒഴിവ്

കേരള സര്‍ക്കാരിന്റെ കീഴില്‍ വനം വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള വനം വകുപ്പ് ഇപ്പോള്‍ Forest Watcher തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയിലെ വന മേഖലയില്‍ താമസിക്കുന്ന മലയാളം അറിയുന്നവര്‍ക്ക് ഫോറെസ്റ്റ് വാച്ചര്‍ തസ്തികയിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://www.keralapsc.gov.in/ ഇല്‍ 2024 […]

  • 1
  • 2