November 22, 2024

ജനങ്ങള്‍ക്ക് സുരക്ഷനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനംമന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: ജനങ്ങള്‍ക്ക് സുരക്ഷനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനംമന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ആളുകള്‍ തുടര്‍ച്ചയായി മരിക്കുമ്പോഴും സര്‍ക്കാരിന് ഒരനക്കവുമില്ലെന്നും കര്‍ഷകരോട് നിഷേധാത്മക സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും പറഞ്ഞ താമരശ്ശേരി ബിഷപ്പ് വനംമന്ത്രിയോട് രാജിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. Also Read ; പൂക്കോട് വെറ്റിനറി കോളേജിലെ ആള്‍ക്കൂട്ട വിചാരണ ആദ്യമായല്ല; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം ഏറ്റതായി വിവരം വനംമന്ത്രി രാജിവെക്കണമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഒരു കാര്യംചെയ്യാന്‍ കഴിവില്ലാത്തവരാണെന്ന് കണ്ടുകഴിഞ്ഞാല്‍ അവിടെ നില്‍ക്കുന്നതില്‍ എന്തുകാര്യമാണുള്ളത്? ജനങ്ങള്‍ക്ക് […]

വയനാട്ടില്‍ ഉന്നതതല യോഗം ചേരും, ചികിത്സ വൈകിയെന്ന ആരോപണം പരിശോധിക്കും: വനം മന്ത്രി എ കെ ശശീന്ദ്രന്‍

പുല്‍പ്പള്ളി: വന്യജീവി ആക്രമണം പതിവായ സാഹചര്യത്തില്‍ വയനാട്ടില്‍ ഉന്നതതല യോഗം ചേരുമെന്നും വനം, റവന്യു, തദ്ദേശസ്വയംഭരണ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റുമാരെ വിളിച്ച് അഭിപ്രായം തേടുമെന്നും വനമന്ത്രി പറഞ്ഞു. Also Read ; വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതിക്ക് കഠിനതടവ് ‘പോളിന് വിദഗ്ധ ചികിത്സ നടത്തുന്നതിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും സ്വീകരിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ […]