കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു ; ആശങ്കയുടെ 6 മണിക്കൂര്‍, ഒടുവില്‍ ആശ്വാസം
കൊച്ചി: കൊച്ചി കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. രാത്രി 11 മണിയോടെയാണ് ടാങ്കര്‍ മറിഞ്ഞത്. ഇരുമ്പനം ബിപിസിഎല്‍ പ്ലാന്റില്‍ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കര്‍ ലോറിയാണ് കളമശ്ശേരി ടിവിഎസ് കവലയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. തുടര്‍ന്ന് വാഹനം ഉയര്‍ത്തുന്നതിടയിലാണ് വാഹനത്തില്‍ നിന്നും ഇന്ധനം ചോരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് കൂടുതല്‍ ആശങ്കയ്ക്കിടയാക്കി. 18 ടണ്‍ പ്രൊപിലീന്‍ ഗ്യാസാണ് ലോറിയില്‍ ഉണ്ടായിരുന്നത്.അപകടം നടന്നയുടന്‍ തന്നെ കളമശ്ശേരി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തി ബിപിസിഎല്ലുമായി ആശയവിനിമയം നടത്തുകയും ചെയ്തു. Also […]