October 16, 2025

എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ല: വിഡി സതീശന്‍

തിരുവനന്തപുരം: എന്‍എസ്എസ് എടുത്തനിലപാടില്‍ പരാതിയോ ആരോപണമോ ആക്ഷേപമോ യുഡിഫ് ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു. എന്റെ രാഷ്ട്രീയ നിലപാട് പറ‍ഞ്ഞുകഴിഞ്ഞു; കൂടുതലൊന്നും പറയാനില്ലെന്ന് ജി.സുകുമാരൻ നായര്‍ എന്‍എസ്എസ് സാമുദായിക സംഘടനയാണ്. അവര്‍ക്ക് അവരുടെ നിലപാടെടുക്കാം. അതിന് പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അവര്‍ എന്ത് തീരുമാനമെടുക്കണമെന്ന് പറയേണ്ടത് ഞങ്ങളല്ലെന്നും സതീശന്‍ പറഞ്ഞു. കപട ഭക്തി കാണിക്കുന്ന അയ്യപ്പ സംഗമവുമായി ഞങ്ങള്‍ ഒരുകാരണവശാലും സഹകരിക്കില്ല. അത് ഞങ്ങളുടെ രാഷ്ട്രീയ തീരുമാനമാണ്. അതില്‍ […]

എന്റെ രാഷ്ട്രീയ നിലപാട് പറ‍ഞ്ഞുകഴിഞ്ഞു; കൂടുതലൊന്നും പറയാനില്ലെന്ന് ജി.സുകുമാരൻ നായര്‍

കോട്ടയം: രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായര്‍. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം. സുകുമാരൻ നായര്‍ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം തേടിയപ്പോഴായിരുന്നു സുകുമാരൻ പ്രതികരിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… താൻ തന്‍റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാണെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ കൊണ്ട് തനിക്ക് കുറച്ച് […]

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍, മറ്റുപലരും യോഗ്യര്‍: ജി സുകുമാരന്‍ നായര്‍

പത്തനംതിട്ട: രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും എന്‍എസ്എസ് സമദൂരം തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എല്ലാ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളാണ്. ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഢ്ഡിത്തരമെന്ന് എന്‍എസ്എസിന് മനസിലായെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതില്‍ തെറ്റൊന്നുമില്ല. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. മറ്റു പലരും യോഗ്യരാണ്. എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായതിനാലുമാണ് രമേശ് ചെന്നിത്തലയെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. Also […]

ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് ജി സുകുമാരന്‍ നായര്‍

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് പറഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാര്‍ നായര്‍ ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ലെന്നും പറഞ്ഞു. ഈ ആചാരങ്ങളെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. Also Read ; ‘ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തം’; എന്‍എസ്എസിനെ പുകഴ്ത്തി രമേശ് ചെന്നിത്തല അവരുടെയൊക്കെ ക്ഷേത്രങ്ങളില്‍ […]