January 12, 2026

ഡ്രൈ ഡേയും ഗാന്ധിജയന്തിയും; സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മദ്യവില്‍പന ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ബെവ്‌കോയുടെ മദ്യവില്‍പന ശാലകളും ബാറും തുറക്കില്ല. എല്ലാ മാസാദ്യവും സാധാരണ സംസ്ഥാനത്ത് ഡ്രൈ ഡേ ആയി ആചരിക്കുന്നത് പതിവാണ്. എന്നാല്‍ ഈ മാസം ഒക്ടോബര്‍ ആയതുകൊണ്ട് തന്നെ രണ്ടാം തിയതി ഗാന്ധി ജയന്തി ആയതിനാല്‍ അന്നേദിവസവും മദ്യവില്‍പന എല്ലാവര്‍ഷവും ഉണ്ടാകാറില്ല. Also Read ; എംഎം ലോറന്‍സിന്റെ മൃതശരീരം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം അതേസമയം സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ബെവ്‌കോ മദ്യവില്‍പ്പന ശാലകള്‍ ഇന്ന് നേരത്തെ അടയ്ക്കുകയും ചെയ്യും. എന്നാല്‍ ബാറുകള്‍ […]

മാലിന്യമുക്തം നവകേരളം: സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിന്റെ രണ്ടാം ഘട്ടം ഗാന്ധിജയന്തി ദിനമായ ഇന്ന് ആരംഭിക്കും. 2024 ജനുവരി 30 വരെ നടക്കുന്ന ക്യാമ്പയിനിന്റെ രണ്ടാംഘട്ടത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുക. ഞായറാഴ്ച സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായി നാടാകെ ശുചീകരണം നടത്തിയിരുന്നു. ഗാന്ധിജയന്തി ദിനമായി ഇന്ന് 23,000 ഇടങ്ങള്‍ മാലിന്യമുക്തമാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തില്‍ 25 ലക്ഷം പേരാണ് പങ്കെടുക്കുന്നത്. ഓരോ വാര്‍ഡില്‍നിന്നും കുറഞ്ഞത് 200 […]