എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറിനുള്ളില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തി

കോഴിക്കോട്: എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറിനുള്ളില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തി. സ്‌കാന്‍ പരിശോധനയിലാണ് 3 പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇവയില്‍ രണ്ട് പാക്കറ്റുകളില്‍ ക്രിസ്റ്റല്‍ തരികളും ഒന്നില്‍ ഇല പോലുള്ള ഒരു വസ്തുവുമാണ് കണ്ടെത്തിയത്. ഇല പോലുള്ള വസ്തു കഞ്ചാവാണെന്നാണ് നിഗമനം. താമരശ്ശേരി തഹസില്‍ദാരുടെയും കുന്നമംഗലം ജുഡീഷ്യന്‍ മജിസ്‌ട്രേറ്റിന്റെയും സാന്നിധ്യത്തില്‍ ഷാനിദിന്റെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി. ഷാനിദിന്റെ മരണം പേരാമ്പ്ര ഡിവൈഎസ്പി അന്വേഷിക്കും. Also Read; കാസര്‍കോട് കാണാതായ പെണ്‍കുട്ടിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി എംഡിഎംഎ […]

യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മേലധികാരികള്‍

ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ആലപ്പുഴ എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം. കുട്ടനാട് എക്‌സൈസ് സിഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവരോടാണ് ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി. അന്വേഷണോദ്യോഗസ്ഥനായ ആലപ്പുഴ എക്‌സൈസ് അസി. കമ്മീഷണര്‍ ഇവരുടെ മൊഴി രേഖപ്പെടുത്തും. ഇതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറും. എംഎല്‍എയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും […]

സെല്‍ഫി എടുക്കുന്നതിനിടെ ബോട്ടില്‍ നിന്ന് ഗംഗാനദിയില്‍ വീണു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

റായ്ബറേലി: സെല്‍ഫി എടുക്കുന്നതിനിടെ ഗംഗാനദിയില്‍ വീണ് രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരും നദിയില്‍ വീണത്. Also Read ;മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ആര്‍ഡിഡി ഓഫീസുകളിലേക്ക് യുവജനസംഘടനകളുടെ മാര്‍ച്ച്, സംഘര്‍ഷം മൂന്ന് പേരടങ്ങുന്ന സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. യാത്രക്കിടെ സെല്‍ഫി എടുക്കുന്നതിനായി ബോട്ടിന്റെ അരികിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. നദിയില്‍ വീണ തൗഹീദും(17) ഷാനും(18) ശക്തമായ ഒഴുക്കില്‍പ്പെട്ടു. ഫഹദ്(19) എന്നയാള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. മുങ്ങല്‍വിദഗ്ദരുടെ സഹായത്തോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ […]