September 8, 2024

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതത്തിന്റെ വില കുറച്ചു

കൊച്ചി: പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയാണ് കുറഞ്ഞത്. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി. നേരത്തെ ഇത് 1756 രൂപയായിരുന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. Also Read; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്; മോദി മത്സരിക്കുന്ന വാരാണസിയിലും വിധിയെഴുതും മെയ് ഒന്നിന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 19 […]

നവകേരള സദസിന് സമീപം ഗ്യാസ് ഉപയോഗിക്കരുത്; സര്‍ക്കുലറില്‍ മാറ്റം വരുത്തി ആലുവ പോലീസ്

നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപമുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന സര്‍ക്കുലറില്‍ മാറ്റം വരുത്തി പോലീസ്. ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ആലുവ ഈസ്റ്റ് പോലീസാണ് സര്‍ക്കുലര്‍ നല്‍കിയത്. നവകേരള സദസ്സ് നടക്കുന്ന ദിവസം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കരുതെന്ന നിര്‍ദേശം വിവാദമായതോടെയാണ് മാറ്റത്തോടെ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. Also Read; സ്വര്‍ണം പൊടിച്ച് സോപ്പുപൊടിയില്‍ കലര്‍ത്തി കള്ളക്കടത്തുകാര്‍ നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂര്‍ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്നാണ് കച്ചവടക്കാര്‍ക്ക് നല്‍കിയ പുതിയ […]

പാചകവാതക സബ്‌സിഡി 300 രൂപയായി ഉയര്‍ത്തി; സിലിണ്ടര്‍ 603 രൂപയ്ക്ക് ലഭിക്കും

ന്യൂഡല്‍ഹി: ഉജ്ജ്വല പദ്ധതി പ്രകാരമുള്ള പാചകവാതക കണക്ഷനുള്ളവരുടെ സബ്‌സിഡി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ തീരുമാനം. 200 രൂപയില്‍ നിന്ന് 300 രൂപയാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രമന്ത്രിസഭായോഗം വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പൊതുവിപണിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 903 രൂപയാണ് വില. ഉജ്ജ്വല പദ്ധതി പ്രകാരം കണക്ഷന്‍ എടുത്തിട്ടുള്ളവര്‍ക്ക് 703 രൂപയ്ക്കാണ് നിലവില്‍ സിലിണ്ടര്‍ ലഭ്യമാകുന്നത്. പുതിയ തീരുമാനം വരുന്നതോടെ സിലിണ്ടര്‍ 603 രൂപയ്ക്ക് ലഭിക്കും. 2016 ലാണ് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പ്രധാനമന്ത്രി ഉജ്ജ്വല യോജന […]

വാണിജ്യസിലിണ്ടറിന്റെ വില കൂട്ടി

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയിട്ടുള്ളത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ വാണിജ്യ സിലിണ്ടറിനാണ് വില കൂട്ടിയത്. വില വര്‍ധിച്ചതോടെ കൊച്ചിയില്‍ 1747.50 രൂപയാണ് സിലിണ്ടറിന്റെ വില. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. സെപ്തംബറില്‍ 158 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 912 രൂപയാണ് എല്‍പിജിയുടെ വില.