ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട്: മാവൂരില്‍ വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ വീട്ടുപകരണങ്ങളും വീട്ടിനുളളില്‍ സൂക്ഷിച്ചിരുന്ന പണവും പൂര്‍ണമായി കത്തിനശിച്ചു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീട്ടുകാര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന് തൊട്ടടുത്തുളള തെങ്ങിനും തീപിടിത്തം ഉണ്ടായിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 1769.50 രൂപയാണ് വില. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. Also Read; രാമനെപ്പറ്റി വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്: പി ബാലചന്ദ്രന്‍ എം എല്‍ എക്ക് പരസ്യശാസന  

ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ദുബായ്: ദുബായ് കരാമയിലെ ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ അടക്കം ഒന്‍പത് മലയാളികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. കണ്ണൂര്‍ […]

ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്ക്; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

ദുബൈ: ദുബൈ കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരം. പത്തിലേറെ പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രി കറാമ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപമാണ് അപകടം.

വാണിജ്യസിലിണ്ടറിന്റെ വില കൂട്ടി

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയിട്ടുള്ളത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ വാണിജ്യ സിലിണ്ടറിനാണ് വില കൂട്ടിയത്. വില വര്‍ധിച്ചതോടെ കൊച്ചിയില്‍ 1747.50 രൂപയാണ് സിലിണ്ടറിന്റെ വില. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. സെപ്തംബറില്‍ 158 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 912 രൂപയാണ് എല്‍പിജിയുടെ വില.