അയ്യപ്പ സംഗമം; കണക്കുകളില്‍ പൊരുത്തക്കേട്, 10 ദിവസത്തിനകം കൃത്യമായ കണക്ക് നല്‍കണം: ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഹൈക്കോടതി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൃത്യമായി മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പത്തു ദിവസത്തിനുള്ളില്‍ വരവ്, ചെലവ് കണക്കുകള്‍ ഉള്‍പ്പെടെ കൃത്യമായ കണക്ക് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം. പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്; ബെന്നി ബെഹ്‌നാന്‍ പരിഗണനയില്‍ അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിക്കാന്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു. ഫണ്ട് വിനിയോഗത്തില്‍ അവ്യക്തതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ […]

4600 ആളുകള്‍ പങ്കെടുത്തത് പോരെ ? ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങള്‍; അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവെന്ന വാദത്തെ തള്ളി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവായിരുന്നുവെന്ന് വാദത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കളവ് പ്രചരിപ്പിക്കുന്നതിനും അടിസ്ഥാനം വേണം. കള്ളപ്രചരണം നടത്തുന്ന മാധ്യമങ്ങളുണ്ട്. ശുദ്ധ അസംബന്ധമാണ്. നാണവും മാനവും ഇല്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസ് ആണ് പ്രചരിപ്പിക്കുന്നത്. 600 ആളുകള്‍ പങ്കെടുത്താല്‍ പോരെയെന്ന് അദ്ദേഹം ചോദിച്ചു. ലോകപ്രശസ്തമായ വിജയമാണ് സംഗമത്തിന്റേത്. ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങളാവുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ […]

ശബരിമല അയ്യപ്പ സംഗമം ഇന്ന്; 3,500 പ്രതിനിധികള്‍ പങ്കെടുക്കും

പമ്പ: തിരുവിതാംകൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പാ മണപ്പുറത്ത് നടക്കും. സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ശബരിമല അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി തന്നെ പമ്പയില്‍ എത്തി. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി മടങ്ങുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അയ്യപ്പസംഗമത്തിനായി പമ്പാതീരത്ത് 3,500 പേര്‍ക്ക് ഇരിക്കാവുന്ന പ്രധാനവേദി 3 തട്ടായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ […]