November 21, 2024

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ വളച്ചൊടിച്ചു, പ്രസ്താവനയെ പിഎംഎ സലാം വികൃതമാക്കി – കെ ടി ജലീല്‍

മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് കെ ടി ജലീല്‍ എംഎല്‍എ. തന്റെ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം വളച്ചൊടിച്ചത്. താന്‍ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയില്‍ വരുത്തി തീര്‍ത്തുവെന്നും ഇതിനെ ചൊല്ലി സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നും കെടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Also Read ; ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവ് ഉള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; റിപ്പോര്‍ട്ടില്‍ നടപടിയായില്ല മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയില്‍ സ്വര്‍ണ്ണ കടത്തുമായി […]

സ്വര്‍ണക്കടത്ത് നടത്തുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ ; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് കെ ടി ജലീല്‍

മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശം തുടര്‍ന്ന് കെ ടി ജലീല്‍ എംഎല്‍എ. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തില്‍ പിടികൂടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണെന്ന പരാമര്‍ശമാണ് ജലീല്‍ ആവര്‍ത്തിക്കുന്നത്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തില്‍ നടത്താന്‍ ‘മലപ്പുറം പ്രേമികള്‍’ ഉദ്ദേശിക്കുന്നത്? സ്വര്‍ണക്കടത്തില്‍ പങ്കാളികളാകുന്ന മുസ്ലീങ്ങളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ഇതൊന്നും മതവിരുദ്ധമല്ല എന്നാണെന്നും ജലീല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചു. Also Read ; കൊച്ചി എടയാര്‍ വ്യവസായ കമ്പനിയില്‍ പൊട്ടിത്തെറി ; […]

സ്വര്‍ണക്കടത്ത്: ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റില്‍

ഡല്‍ഹി: ശശി തരൂര്‍ എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സ്വര്‍ണ്ണക്കടത്തിന് കസ്റ്റംസിന്റെ പിടിയില്‍. പേഴ്‌സണല്‍ സ്റ്റാഫ് ശിവകുമാര്‍ ഉള്‍പ്പെടെ രണ്ട് പേരെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ ദുബായില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയെന്നാണ് വിവരം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം കോണ്‍ഗ്രസ് – സിപിഐഎം സ്വര്‍ണ കടത്ത് സഖ്യമെന്ന് കേന്ദ്രമന്ത്രി […]

സ്വര്‍ണക്കടത്തുകാരുടെ ഇഷ്ട വാഹനം ഇപ്പോള്‍ വിമാനം മാത്രമല്ല കെഎസ്ആര്‍ടിസി ബസും

വയനാട്: കെ എസ് ആര്‍ ടി സി ബസ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കൊടുവള്ളി സ്വദേശി പിടിയില്‍. സഫീറലി ടി സി എന്ന യുവാവാണ് കോഴിക്കോടേക്കുള്ള യാത്രക്കിടെ മുത്തങ്ങ എക്സ്സെസ് ചെക്ക് പോസ്റ്റില്‍ ബസിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കോടിയോളം രൂപയുടെ വില വരുന്ന സ്വര്‍ണവുമായി പിടിയിലായിരിക്കുന്നത്. പ്രതി അരയില്‍ ബെല്‍റ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. Also Read; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, കൊല്ലപ്പെട്ട് 13 പേര്‍ മുത്തങ്ങ എക്സ്സെസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് […]

സ്വര്‍ണം പൊടിച്ച് സോപ്പുപൊടിയില്‍ കലര്‍ത്തി കള്ളക്കടത്തുകാര്‍

ഹൈദരാബാദ്: സ്വര്‍ണം കടത്താന്‍ പുത്തന്‍ വിദ്യകള്‍ പയറ്റി കള്ളക്കടത്തുകാര്‍. ഹൈദരാബാദ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്വര്‍ണം പൊടിച്ച് തരികളാക്കി സോപ്പുപൊടിയില്‍ കലര്‍ത്തുകയായിരുന്നു. ഇരുപത്തിയാറ് ലക്ഷം രൂപയുടെ സ്വര്‍ണമാണ് കടത്തിയത്. ദുബായില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്. സ്വര്‍ണക്കടത്തിനെപ്പറ്റി കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായി പരിശോധിച്ചതോടെയാണ് സോപ്പുപൊടിയില്‍ സ്വര്‍ണം കണ്ടെത്തിയത്. Also Read; സൗഹൃദം കാട്ടി സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന പരാതി സോപ്പുപൊടിയില്‍ നിന്ന് സ്വര്‍ണം വേര്‍പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു സ്പൂണ്‍ സോപ്പുപൊടിയില്‍ […]

സ്വര്‍ണക്കടത്തു കേസിലെ 44 പ്രതികള്‍ ചേര്‍ന്ന് അടയ്‌ക്കേണ്ട പിഴ 66.60 കോടി

കണ്ണൂര്‍: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തു കേസില്‍ പ്രതികള്‍ അടയ്‌ക്കേണ്ട പിഴ തുക സംബന്ധിച്ച് ഉത്തരവ് പുറത്ത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാറിന്റെ ഉത്തരവാണ് പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ 50 ലക്ഷം രൂപയും സ്വപ്‌ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണമെന്നാണ് ഉത്തരവിലുള്ളത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ 2 മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികള്‍ക്ക് ആകെ 66.60 കോടി രൂപയാണ് പിഴ ചുമത്തിയത്. പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവിനെതിരെ പ്രതികള്‍ക്കു കസ്റ്റംസ് […]