ഷാരോണ്‍ വധക്കേസ് ; ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍,സമര്‍ത്ഥമായ കൊലപാതകമെന്ന് കോടതി, കേരള പോലീസിന് അഭിനന്ദനം

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത്. 2022 ഒക്ടോബര്‍ 14 നാണ് ഗ്രീഷ്മ ഷാരോണിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയത്. തുടര്‍ന്ന് ഒക്ടോബര്‍ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു.കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവന്‍ നിര്‍മലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. Also […]

പഠിക്കണമെന്നും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ; ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് കോടതിയില്‍ ഗ്രീഷ്മ കത്ത് നല്‍കി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ കത്തില്‍ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറിയിരുന്നു. കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. Also Read; ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ വിവസ്ത്രനാക്കിയ സംഭവം റാഗിങ് തന്നെയെന്ന് പോലീസ് […]

‘ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലാബല്‍’ ; പോലീസ് തെളിവുകള്‍ നിര്‍ണായകമായെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം : ഷാരോണ്‍ വധക്കേസിലെ കോടതി വിധിയില്‍ തൃപ്തിയെന്ന് പ്രോസിക്യൂഷന്‍. കേസിന്റെ ആദ്യഘട്ടം മുതലുള്ള പോലീസ് സംഘമടക്കമുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് കോടതി വിധിയെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. പോലീസ് ശേഖരിച്ച തെളിവുകളെല്ലാം കേസിനെ കൂടുതല്‍ ബലപ്പെടുത്തി. ഈ തെളിവുകളെല്ലാം കൃത്യമായി കോടതിയില്‍ ഹാജരാക്കാനായെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു. Also Read ; ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ കേസില്‍ പ്രതി ഗ്രീഷ്മക്ക് കുറ്റം ചെയ്യാനുളള പ്രേരണ എന്താണെന്നത് പ്രധാനമായിരുന്നു. സൈനികനുമായുളള വിവാഹ നിശ്ചയം കഴിഞ്ഞതോടെയാണ് […]

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. അതേസമയം മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാര്‍ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. ഇവര്‍ക്കുള്ള ശിക്ഷാ വിധി നാളെയുണ്ടാകും. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് […]

ഷാരോണ്‍ വധക്കേസ്: രണ്ട് വര്‍ഷത്തിന് ശേഷം ഇന്ന് വിചാരണ ആരംഭിക്കും

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. ഷാരോണ്‍ രാജ് കൊല്ലപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കേസില്‍ 131 സാക്ഷികളെയാണ് കോടതി വിചാരണ ചെയ്യുന്നത്. ആകെ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും ആണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ […]

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

തിരുവന്തപുരം: ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് തള്ളമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷന്‍ ഓഫീസര്‍ക്കാണ് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. Also Read ; സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ബുധനാഴ്ച്ച വരെ; കേരളം വെള്ളിയാഴ്ച്ച വിധി എഴുതും ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു പക്ഷേ കോടതി ഇത് […]