സല്‍ക്കാരച്ചടങ്ങില്‍ വെച്ച് വധുവിന്റെ ശരീരത്തില്‍ പാടുകള്‍ കണ്ടു; ഭര്‍ത്താവിനെതിരെ കേസ്, ബന്ധം തുടരാന്‍ താല്പര്യം ഇല്ലെന്ന് യുവതി
കോഴിക്കോട്: കോഴിക്കോട് ഭര്‍ത്തൃവീട്ടില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുലിന് എതിരെ പോലീസ് കേസെടുത്തു. ഗാര്‍ഹിക പീഡന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വധുവിന്റെ വീട്ടുകാരാണ് പരാതി നല്‍കിയത്. വിവാഹ ബന്ധം തുടരാന്‍ താല്പര്യം ഇല്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. കുടുംബത്തോടൊപ്പം യുവതി നാട്ടിലേക്ക് മടങ്ങി. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം. Also Read ; ട്രെയിനില്‍ വീണ്ടും ടിടിഇക്ക് മര്‍ദ്ദനം ; അക്രമം റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ കയറിയത് ചോദ്യം ചെയ്തതിന് എറണാകുളത്ത് […]