November 21, 2024

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക്;വരവും പോക്കും ഒരേ എയര്‍ലൈനില്‍ അല്ലെങ്കില്‍ യാത്ര തടസ്സപ്പെട്ടേക്കാം

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി അധികൃതര്‍. ഇന്ത്യയുടെ വിവിധ എയര്‍പോര്‍ട്ടുകള്‍ വഴി സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരുന്നവര്‍ അവരുടെ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് യുഎഇയിലേക്ക് വന്ന അതേ എയര്‍ലൈനില്‍ നിന്ന് എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. യുഎഇയിലേക്ക് പറക്കാന്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെത്തുന്ന വിസിറ്റ് വിസ ഉടമകളോട് പല എയര്‍ലൈനുകളും ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്. Also Read ; കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികകളില്‍ നല്ല ശമ്പളത്തില്‍ ജോലി ദുബായ് […]

ഒമാനില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി താപനില വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍; മിക്ക വിലായത്തുകളിലും താപനില 40 ഡിഗ്രിക്കു മുകളില്‍

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി താപനില വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. സുല്‍ത്താനേറ്റിലെ പല വിലായത്തുകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 40 ഡിഗ്രി സെല്‍ഷ്യസും അതിനുമുകളിലും താപനില റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. Also Read ;മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസ പ്രകടനം ; യുവാവ് കസ്റ്റഡിയില്‍ ഇന്നലെ സീബ് വിലായത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാണ് റിപ്പോര്‍ട്ട് ചെയ്തത്. അമീറത്തില്‍ 41 ഡിഗ്രി സെല്‍ഷ്യസും ഇബ്രിയില്‍ 43 ഡിഗ്രി സെല്‍ഷ്യസും സൂറില്‍ 43 ഡിഗ്രി സെല്‍ഷ്യസും സലാലയില്‍ […]

മഴയെത്തുടര്‍ന്ന് അടച്ചിട്ട ദുബായ് മെട്രോ സ്റ്റേഷനുകള്‍ ഇന്നു മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും

ദുബായ്: കഴിഞ്ഞ മാസം പതിനാറാം തീയതിയുണ്ടായ കൊടുങ്കാറ്റിലും കനത്ത മഴയിലുമുണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകള്‍ വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. ഓണ്‍പാസീവ്, ഇക്വിറ്റി, മശ്രിഖ് സ്റ്റേഷനുകളാണ് മെയ് 19-ന് വീണ്ടും തുറക്കുക. പ്രഖ്യാപിച്ചതിലും നേരത്തെയാണ് മൂന്ന് മെട്രോ സ്റ്റേഷനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നതെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. Also Read ; പ്രധാനമന്ത്രിക്ക് വീണ്ടുമൊരു ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; മോദിയാകാന്‍ സത്യരാജ് മഴയെ തുടര്‍ന്ന് അടച്ചിട്ട […]

വഴിയില്‍ നിന്ന് ലഭിച്ച വാച്ച് തിരിച്ചു നല്‍കി; ഇന്ത്യന്‍ ബാലന്‍ മുഹമ്മദ് അയാന്‍ യൂനിസിന് ദുബായ് പോലീസിന്റെ ആദരം

ദുബായ്: പിതാവിനൊപ്പം പുറത്തിറങ്ങിയപ്പോള്‍ വഴിയില്‍ നിന്ന് ആരുടെയോ നഷ്ടപ്പെട്ട വാച്ച് ലഭിച്ചപ്പോള്‍ മുഹമ്മദ് അയാന്‍ യൂനിസ് ഒന്നും ആലോചില്ല. വാച്ചുമായി നേരെ പോലീസ് സ്റ്റേഷനിലേക്ക്.. യൂനിസിനെ ആദരിക്കാന്‍ ദുബായ് പോലീസിനും അധികം ആലോചിക്കേണ്ടി വന്നില്ല. Also Read ;ഒരേസമയം നായകനും ഇതിഹാസവുമായയാള്‍; സുനില്‍ ഛേത്രിയേക്കുറിച്ച് രണ്‍വീര്‍ സിംഗ് വിനോദസഞ്ചാരികള്‍ അധികമായി എത്തുന്ന മേഖലയിലൂടെയായിരുന്നു യൂനിസിന്റെയും പിതാവിന്റെയും നടത്തം. അതിനിടെയാണ് അവന് വാച്ച് ലഭിക്കുന്നത്. ദുബായിലെത്തി നാട്ടിലേക്ക് തിരിച്ച് പോയിരുന്ന വിനോദസഞ്ചാരിയുടേതായിരുന്നു വാച്ച്. ഉടന്‍ തന്നെ ദുബായ് ടൂറിസ്റ്റ് […]

ഖത്തറിന് വന്‍ നേട്ടം; അറബ് കപ്പിന്റെ വരുന്ന മൂന്ന് എഡിഷനുകള്‍ക്ക് രാജ്യം ആതിഥ്യമരുളും

ദോഹ: അറബ് ലോകത്തെ പ്രധാന ഫുട്ബോള്‍ ഇവന്റുകളിലൊന്നായ അറബ് കപ്പിന്റെ അടുത്ത മൂന്ന് എഡിഷനുകള്‍ക്ക് ആതിഥ്യമരുളാനുള്ള അവസരം ഖത്തറിന് ലഭിച്ചു. 2025, 2029, 2033 വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന അറബ് കപ്പിന്റെ അടുത്ത മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ അഭ്യര്‍ത്ഥനയ്ക്ക് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്ബോള്‍ (ഫിഫ) കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി ഗള്‍ഫ് ടൈംസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന 74-ാമത് ഫിഫ കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. Also Read ; വാർത്തകളറിയാൻ […]

ഹലാല്‍ അല്ലാത്ത മാര്‍സ് ചോക്ലേറ്റ് ദുബായിലും അബുദാബിയിലും വില്‍പ്പന നടത്തുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി

ദുബായ്: അബുദാബി, ദുബായ് മാര്‍ക്കറ്റുകളില്‍ ഹലാല്‍ അല്ലാത്ത മാര്‍സ് ചോക്ലേറ്റ് ബാറുകള്‍ വില്‍ക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകല്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. രാജ്യത്തെ വിപണയില്‍ വിതരണത്തിലുള്ള എല്ലാ ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളും ഹലാല്‍ വ്യവസ്ഥകള്‍ പാലിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. Also Read ; പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധമെന്നും ഉടന്‍ മോചിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവ് വിപണിയിലെ എല്ലാ മാര്‍സ് കമ്പനി ഉല്‍പ്പന്നങ്ങളും സാങ്കേതിക നിയന്ത്രണങ്ങളും ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള അംഗീകൃത മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് […]

ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി, യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണാനാവതെ മസ്‌ക്കറ്റില്‍ യുവാവ് മരിച്ചു

മസ്‌ക്കറ്റ്: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ കാണാനാവതെ മസ്‌ക്കറ്റില്‍ യുവാവ് മരിച്ചു. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്‌ക്കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. Also Read ; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം ഭര്‍ത്താവിന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നുമുള്ള […]

അബുദാബിയില്‍ ബുധനാഴ്ച മുതല്‍ മേച്ചില്‍ക്കാലമായിരിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി

അബുദാബി : മരുഭൂമിയിലെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് എമിറേറ്റില്‍ ബുധനാഴ്ചമുതല്‍ ഒക്ടോബര്‍ 15 വരെ മേച്ചില്‍ക്കാലമായിരിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി (ഇ.എ.ഡി.) അധികൃതര്‍ അറിയിച്ചു. മേച്ചില്‍ നിയന്ത്രിക്കുകയും പ്രകൃതിദത്ത മേച്ചില്‍പ്രദേശങ്ങള്‍ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. അല്‍ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും ഇ.എ.ഡി. ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. Also Read ;സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷത്തിന് താഴെ : മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തും മേച്ചില്‍പ്രദേശങ്ങള്‍ […]

മൂന്നടി മാത്രം പൊക്കമുള്ള സോഷ്യല്‍ മീഡിയ താരം അബ്ദു റോസിക്കിന് പ്രേമവിവാഹം; വധു ഷാര്‍ജക്കാരി

ദുബായ്: ആകാശം മുട്ടെ ആഹ്ലാദത്തിലാണ് ദുബായില്‍ താമസിക്കുന്ന താജിക്കിസ്താന്‍ സ്വദേശി അബ്ദു റോസിക്ക്. കാരണം മറ്റൊന്നുമല്ല; മൂന്നടി മാത്രം ഉയരമുള്ള ഈ ഇന്‍സ്റ്റഗ്രാം താരം പ്രേമത്തിലാണ്. ഷാര്‍ജ സ്വദേശിയായ 19 കാരി അമീറയാണ് 20കാരന്‍ അബ്ദു റോസിക്കിന്റെ പ്രണയിനി. ജൂലൈ ഏഴിന് യുഎഇയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹം എവിടെ വച്ചായിരിക്കുമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അബ്ദു റോസിക്കിന്റെ മാനേജ്‌മെന്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മാനേജ്‌മെന്റും ഇദ്ദേഹത്തിന്റെ കല്യാണക്കാര്യം ശരിവച്ചിട്ടുണ്ട്. Also Read ;ശശാങ്ക് സിങ്ങിനെ അവിശ്വസനീയ റണ്ണൗട്ട് […]

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍ എയര്‍

മസ്‌കറ്റ്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍ എയര്‍. ഒമാനില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ കോഴിക്കോട്ടേക്ക് ആവശ്യമാണെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ ഉയര്‍ത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തത്. ഇന്ത്യക്ക് പുറമെ യൂറോപ്യന്‍ നഗരങ്ങളിലേക്കും തായ്ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിലക്കുമാണ് അധിക സര്‍വീസുകള്‍ ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. Also Read ;പാതിപിന്നിട്ട് വോട്ടെടുപ്പ്: വിലയിരുത്തലുകള്‍ തെറ്റുന്നു; ബിജെപി ഒരുചുവട് പിന്നോട്ട് ഇന്ത്യന്‍ സെക്ടറുകളില്‍ കോഴിക്കോട്ടേക്ക് […]