തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു. അച്ഛനെയും അമ്മയെയും രണ്ടു മക്കളെയുമാണ് വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിന്‍ എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനില്‍കുമാര്‍ വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്കിലെ അക്കൗണ്ടന്റ് ആണ്. അനില്‍കുമാറിന് ലോണ്‍ അടക്കമുള്ള സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെന്നാണ് പ്രാഥമികവിവരം. Also Read; കനത്ത മഴ; സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു പോലീസ് […]





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































