ഹഥ്‌റാസ് ദുരന്തം; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഹഥ്‌റാസ് : 121 പേര്‍ മരിച്ച ഹഥ്‌റാസ്  ദുരന്തത്തില്‍ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, തഹ്സില്‍ദാര്‍, ഒരു സര്‍ക്കിള്‍ ഓഫീസര്‍ എന്നിവരെ ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശയിന്മേലാണ് നടപടി. Also Read ; ‘റഷ്യ വിശ്വസ്തനായ കൂട്ടാളിയാണ്, സിനിമയും ബന്ധം ശക്തിപ്പെടുത്തി’; റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തോട് നരേന്ദ്രമോദി അതേസമയം പ്രത്യേക അന്വേഷണ സംഘം ഹഥ്‌റാസ് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ പരിപാടിക്ക് നേതൃത്വം നല്‍കിയ ആള്‍ദൈവം […]

ഹഥ്‌റാസ് ദുരന്തം; മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ കീഴടങ്ങി

ഹഥ്‌റാസ്: ഉത്തര്‍പ്രദേശിലെ ഹഥ്റാസില്‍ സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ കീഴടങ്ങി. വെള്ളിയാഴ്ച രാത്രി ഡല്‍ഹി പോലീസിന് മുന്നില്‍ കീഴടങ്ങിയ ദേവ് പ്രകാശിനെ പിന്നീട് ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ട് സ്ത്രീകളുമുണ്ട്. മുഖ്യ പ്രതിയായ പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. […]