ഹഥ്‌റാസ് ദുരന്തം; മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ കീഴടങ്ങി
ഹഥ്‌റാസ്: ഉത്തര്‍പ്രദേശിലെ ഹഥ്റാസില്‍ സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ കീഴടങ്ങി. വെള്ളിയാഴ്ച രാത്രി ഡല്‍ഹി പോലീസിന് മുന്നില്‍ കീഴടങ്ങിയ ദേവ് പ്രകാശിനെ പിന്നീട് ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ട് സ്ത്രീകളുമുണ്ട്. മുഖ്യ പ്രതിയായ പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. […]