September 8, 2024

ഡല്‍ഹിയില്‍ കനത്ത് ചൂട്; 48 മണിക്കൂറിനിടെ 50 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൂട് കനക്കുന്നു. ഡല്‍ഹിയുടെ പലഭാഗങ്ങളില്‍ നിന്നായി 48 മണിക്കൂറിനിടെ കണ്ടെത്തിയത് 50 പേരുടെ മൃതദേഹങ്ങളാണ്. സാധാരണ തൊഴിലാളികളാണ് മരിച്ചവരിലേറെയുമെന്ന് പോലീസ് പറഞ്ഞു. അതേസമയം ഉഷ്ണതരംഗത്തിലാണോ ഇത്രയും പേര്‍ മരിച്ചതെന്ന് പോലീസോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യാഗേറ്റിന് സമീപത്തെ കുട്ടികളുടെ പാര്‍ക്കിലാണ് ബുധനാഴ്ച്ച 55 കാരന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം അറിയാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ജൂണ്‍ 11 മുതല്‍ 19 വരെ പാര്‍പ്പിടമില്ലാത്ത 192 വയോധികര്‍ ഉഷ്ണ തരംഗത്തില്‍ കൊല്ലപ്പെട്ടെന്ന് എന്‍ജിഒ സംഘടനയായ […]

ബീഹാറില്‍ ഉഷ്ണതരംഗം ; ചൂട് 44 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍, മരണം 22

പട്ന: തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ബീഹാറില്‍ ഉഷ്ണതരംഗവും കൂടുന്നു. 44 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് കൂടിയതോടെ മരണം 22 ആയി. ഔറംഗബാദില്‍ മാത്രം ഉഷ്ണതരംഗം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. കൈമൂര്‍ ജില്ലയില്‍ മരിച്ച നാല് പേരില്‍ ഒരാള്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഓഫീസറാണ്. ബിഹാറിലെ അറാഹില്‍ മൂന്ന് പേരാണ് മരിച്ചത്. Also Read ; ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങി ; എസ്‌ഐക്കും എസ്എച്ച്ഒയ്ക്കും സസ്‌പെന്‍ഷന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ചെയ്യാന്‍ പോളിങ് […]

സംസ്ഥാനത്ത് ചൂട് ഉയരുന്നു : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷയില്‍ യോഗം ചേരുന്നു.ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. Also Read ; യുഎഇയില്‍ കനത്ത മഴ : വിമാന യാത്രികര്‍ക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍ അതേസമയം, സംസ്ഥാനത്ത് താപതരംഗ സാധ്യത ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ട് എങ്കിലും പകല്‍ സമയത്തെ വെയില്‍ കഠിനമായി തന്നെ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.കൂടാതെ രാവിലെ 11 മണിമുതല്‍ വൈകുന്നേരം […]

ചൂട് ഇനിയും കൂടും; നാല് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാടിനും തൃശ്ശൂരിനുംപുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലര്‍ട്ടും തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പിലുള്ളത്. Also Read ; ആര് പറയുന്നതാണ് ശരി? കെഎസ്ആര്‍ടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും വേനല്‍ വീണ്ടും കടുത്തതോടെ, തൊഴില്‍ സമയത്തിലെ […]

കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം ; സംസ്ഥാനത്ത് ചൂട് കൂടും,പാലക്കാട് പൊള്ളും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടിനാണ് സാധ്യത. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. ഇന്നലെ പാലക്കാട് റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസാണ് പ്രവചിക്കുന്നത്. Also Read ; വിഷുവിന് പ്രിയപ്പെട്ടവര്‍ക്ക് കൈനീട്ടം കൊടുക്കാം തപാല്‍ വഴി; ബുക്കിംഗ് ആരംഭിച്ചു സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന […]