കേസുമായി മുന്നോട്ടുപോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് 35 കേസുകളും പോലീസ് അവസാനിപ്പിക്കുന്നത്. 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോര്‍ട്ട് നല്‍കി. Also Read; റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇന്നുമുതല്‍ അപേക്ഷിക്കാം ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നല്‍കിയവര്‍ ആവര്‍ത്തിച്ചത്. ചിലര്‍ കോടതിയില്‍ മൊഴി നല്‍കാന്‍ വിമുഖത കാണിച്ചു. തുടര്‍നടപടികള്‍ […]

സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു

കൊച്ചി : പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുത്തു. നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി ഉണ്ണികൃഷ്ണന്‍ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി.സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. Also Read ; മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി […]

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മേക്കപ്പ് ആര്‍ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ടിസ്റ്റ് മേക്കപ്പ് മാനേജര്‍ സജീവിനെതിരെയാണ് കോട്ടയം പൊന്‍കുന്നം പോലീസ് കേസെടുത്തത്. ഇതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നീക്കം അതേസമയം ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി […]

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസുകളുടെ അന്വേഷണം തടയാന്‍ ശ്രമം ; വനിതാ കമ്മീഷന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹേമാ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് വനിതാ കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഇതിന്റെ ഭാഗമാണെന്നും കമ്മീഷന്‍ ആരോപിക്കുന്നുണ്ട്. Also Read ; ആലപ്പുഴയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ ശുചിമുറിയിലെ സീലിങ് ഇളകി വീണു ; ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് കേസന്വേഷണം ഇരകളുടേയും പ്രതികളുടേയും […]

മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്ക് ആശ്വാസം ; പീഡന പരാതി പിന്‍വലിക്കുന്നുവെന്ന് നടി

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ എം മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ മെയില്‍ അയക്കുമെന്നും നടി വ്യക്തമാക്കി. ഈ വിഷയത്തില്‍ തനിക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും നടി ആരോപിച്ചു.മാധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു. […]

ആന്റോ ജോസഫ് മാനസികമായി ബുദ്ധിമുട്ടിപ്പിച്ചു, അസോസിയേഷന്‍ ഭാരവാഹികളുടെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണം : സാന്ദ്രാ തോമസ്

കൊച്ചി: നിര്‍മ്മാതാവും സാംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായി ആന്റോ ജോസഫിനെതിരെ തുറന്നടിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ആന്റോ ജോസഫ് തന്നെ മാനസികമായി വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചിട്ടുണ്ട്. എന്നിട്ട് ഇവരെ രാജാക്കന്‍മാരെ പോലെ വാഴിക്കുകയാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു. Also Read; മഞ്ജു വാര്യര്‍ നാല് വര്‍ഷമായി നിലപാടറിയിച്ചില്ല; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകള്‍ കൂടി അന്വേഷിക്കണമെന്നും എല്ലാ തെളിവുകളും എസ്‌ഐടിക്ക് സമര്‍പിച്ചിട്ടുണ്ടെന്നും താന്‍ നിയമനടപടിയിലേക്ക് പോകുമെന്നും […]

സാന്ദ്ര തോമസിനെ പുറത്താക്കി സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കി. ഒരാഴ്ച മുന്‍പായിരുന്നു അച്ചടക്ക ലംഘനം നടത്തിയതിന് നടപടി സ്വീകരിച്ചത്. സംഘടനാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സാന്ദ്ര തോമസും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചു നാളുകളായി അത്ര സൗഹൃദപരമായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന സ്വീകരിച്ച നിലപാടിനെതിരെ സാന്ദ്ര നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. മാധ്യമങ്ങളില്‍ നേരിട്ട് […]

കേരളപിറവി ആഘോഷം സംഘടിപ്പിച്ച് താര സംഘടന അമ്മ ; അമ്മയ്ക്ക് പുതിയ ഭാരവാഹികളെ കൊണ്ടുവരുമെന്ന് സുരേഷ്‌ഗോപി

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന അമ്മ. കേരള പിറവിയോടനുബന്ധിച്ച് ആഘോഷവും കുടുംബ സംഗമവുമാണ് സംഘടന സംഘടിപ്പിച്ചത്. കൊച്ചിയിലെ ഓഫീസിലാണ് പരിപാടി സംഘടിപ്പിച്ചത്. Also Read; നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; വൈകീട്ട് അഞ്ചുമണി വരെ ചോദ്യം ചെയ്യും മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്‍മാര്‍ ആഘോഷത്തിന്റെ ഭാഗമാകും. അതേസമയം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അമ്മയുടെ കൊച്ചിയിലെ ഓഫീസിലെത്തി. അമ്മ […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണം ; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവെച്ചത് 5 വര്‍ഷമാണ്. ഇതില്‍ ഗൂഡാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കൂടാതെ റിപ്പോര്‍ട്ടില്‍ പുറത്ത് വന്ന വസ്തുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും സിനിമ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ വനിതാ കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.അഭിഭാഷക അജീഷ് കളത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. Also Read; യാത്രയയപ്പ് ദൃശ്യങ്ങള്‍ […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കേസെടുക്കാം, ഹൈക്കോടതി വിധിക്ക് തല്‍ക്കാലം സ്‌റ്റേയില്ല: സുപ്രീംകോടതി

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തല്‍ക്കാലം സ്‌റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. സജി മോന്‍ സാറയില്‍ നല്‍കിയ ഹര്‍ജിയാണ് നവംബര്‍ 19ന് പരിഗണിക്കുക. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. Also Read; ആവേശക്കടലായി കല്‍പ്പറ്റ, പ്രിയങ്കയ്‌ക്കൊപ്പം രാഹുലും; റോഡ് ഷോ ആരംഭിച്ചു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. […]