ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം സര്‍ക്കാര്‍ അംഗീകരിച്ചില്ല. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ് ചര്‍ച്ച ചെയ്യാതിരുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. Join with  metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കേരളത്തിലെ സ്ത്രീകളെ ഗൗരവമായി ബാധിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ […]

സ്ത്രീത്വത്തെ അപമാനിച്ചു; കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതി നല്‍കി വനിതാ ചലച്ചിത്ര നിര്‍മാതാവ്

കൊച്ചി: കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന ആരോപണത്തില്‍ പരാതിയുമായി വനിതാ ചലച്ചിത്ര നിര്‍മാതാവ്. പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് ഈ കേസിന്റെ അന്വേഷണച്ചുമതല. Also Read; ‘ദീര്‍ഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു ടാറ്റയുടേത് – പ്രധാനമന്ത്രി നരേന്ദ്രമോദി ‘; ടാറ്റയെ അനുസ്മരിച്ച് രാജ്യം സിനിമാ മേഖലയില്‍ നിന്നുണ്ടായ തൊഴില്‍ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വനിതാ നിര്‍മാതാവ് […]

‘നിയമ നടപടി എടുക്കാന്‍ സര്‍ക്കാരിന് മടിയില്ല, സര്‍ക്കാര്‍ ഇരയോടൊപ്പമാണ്’; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മന്ത്രി സജിചെറിയാന്‍

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് മറുപടിയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു പേജും സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്നും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മിഷന്‍ ആണെന്നും സജി ചെറിയാന്‍ പറഞ്ഞു. 2019-ല്‍ വന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാറ്റിവെച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാന്‍ വേണ്ടിയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. Also Read ; നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ […]

ലൈംഗികാതിക്രമ കേസ് ; നടന്‍ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. ഇതു സംബന്ധിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജയസൂര്യക്ക് നോട്ടീസ് അയച്ചു. കണ്ടോമെന്റ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങിനിടെ തന്നോട് അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഈ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് നടികളാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുളളത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം […]

ബലാത്സംഗ കേസ് ; നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: പീഡനകേസില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരത്തെ കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. എന്നാല്‍ സിദ്ദിഖിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കന്റോണ്‍മെന്റ് സ്‌റ്റേഷന്റെ ഭാഗമായ കണ്‍ട്രോള്‍ സെന്ററിലേക്ക് അയച്ചു. Also Read ; ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സപീക്കറുടെ ചോദ്യം, ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് ; ഇടപെട്ട് മുഖ്യമന്ത്രിയും എം ബി രാജേഷും സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ […]

അന്വേഷണ സംഘത്തിന് മുന്നില്‍ നടന്‍ സിദ്ദിഖ് ഇന്ന് ഹാജരായേക്കും

കൊച്ചി: നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഇന്ന് ഹാജരായേക്കും. സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയതോടെ സിദ്ദിഖ് തിരുവനന്തപുരത്തോ കൊച്ചിയിലോ ഹാജരാകാനാണ് സാധ്യത. ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്തായതിനാല്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലോ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലോ ഹാജരാകാനാണ് കൂടുതല്‍ സാധ്യത. സാധാരണ അന്വേഷണസംഘം നോട്ടീസ് നല്‍കി വിളിപ്പിക്കുമെങ്കിലും സിദ്ദിഖ് അതിന് കാത്തിരിക്കില്ലെന്നാണ് വിവരം. Also Read; നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതി  സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും വിചാരണക്കോടതി ജാമ്യം നല്‍കി […]

നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതി 

കൊച്ചി: നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി. ആലുവ സ്വദേശിയായ യുവതിയാണ് നടനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വന്നത്. ഇതു സംബന്ധിച്ച് ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായാണ് നടി പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരത്തില്‍ ലൈംഗികാതിക്രമം ഉണ്ടായതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. Also Read ; ഗതാഗത വകുപ്പിന്റെ നിര്‍ണായക നീക്കം; സംസ്ഥാനത്ത് പ്രിന്റഡ് ലൈസന്‍സ് നിര്‍ത്തുന്നു നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ പീഡനപരാതി ആരോപിച്ച് നടി രംഗത്തുവന്നിരുന്നു. ‘ദേ ഇങ്ങോട്ട് […]

ബലാത്സംഗ കേസ് ; സിദ്ദിഖിന് ഇടക്കാല ആശ്വാസം, രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന് താല്‍ക്കാലികാശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് സുപ്രീംകോടതി തടഞ്ഞു. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസില്‍ പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന സിദ്ദിഖിന്റെ വാദവും കോടതി കണക്കിലെടുത്തു.സംസ്ഥാനം എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. Also Read ; സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഏര്‍പ്പെടുത്തിയ നമ്പര്‍ നിയമവിരുദ്ധം; ഫെഫ്കയ്‌ക്കെതിരെ ഫിലിം ചേംബറിന്റെ പരാതി കേസില്‍ കക്ഷി ചേരാന്‍ […]

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് കോട്ടയത്ത്; അപമര്യാതയായി പെരുമാറി, മേക്കപ്പ് മാനേജര്‍ക്കെതിരെ എഫ്‌ഐആര്‍

കോട്ടയം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു. മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുറന്നുക്കാട്ടിയ ഒന്നായിരുന്നു ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പല പ്രമുഖര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നടന്‍ സിദ്ദിഖിനെതിരെയുള്ള ബലാത്സംഗ കേസില്‍ നടന്‍ ഇപ്പോള്‍ ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഹേമാ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. Also Read ; മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ലേയെന്ന് പി വി അന്‍വര്‍ ; ‘തനിക്ക് […]

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു, ഒളിപ്പിച്ചത് ഇവരാണെന്ന് സൂചന

കൊച്ചി: ലൈംഗികാരോപണ കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ സുഹൃത്തുക്കളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി ആരോപണം. ഷഹീനിന്റെ സുഹൃത്തുക്കളായ മലപ്പുറം സ്വദേശി നദീറിനെയും എറണാകുളം സ്വദേശിയെയുമാണ് കസ്റ്റഡിയിലെടുത്തതെന്ന് കുടുംബം പറയുന്നു. എന്നാല്‍ ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെന്നും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെന്നും പോലീസ് അറിയിച്ചു. പുലര്‍ച്ചെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്ന് പുലര്‍ച്ചയാണ് ഇരുവരെയും വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തതെന്നും കുടുംബം പറയുന്നു. വൈറ്റില തൈക്കൂടത്ത് നിന്ന് കസ്റ്റഡിയില്‍ […]