ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഐടി ആക്ട് പ്രകാരം കൊച്ചി സൈബര്‍ പോലീസ് കേസെടുത്തിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാണിച്ച് ബാലചന്ദ്രമേനോന്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. Also Read; അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്; ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം യൂട്യൂബ് ചാനലുകള്‍ ആലുവ സ്വദേശിയുടെ വെളിപ്പെടുത്തല്‍ എന്ന പേരിലാണ് വീഡിയോ സംപ്രേക്ഷണം ചെയ്തത്. നേരത്തെ നടന്മാരായ […]

‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താന്‍, ശരിയായ അന്വേഷണം നടത്താതെ കേസില്‍ പ്രതിയാക്കി : മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

ഡല്‍ഹി : ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. താരസംഘടനയായ അമ്മയും ഡബ്ല്യൂസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് നടന്‍ സിദ്ദിഖ് ജാമ്യാപേക്ഷ ഹര്‍ജിയില്‍ വ്യക്തമാക്കി. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാത്സംഗ കേസില്‍ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. Also Read ; അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും ഓണ്‍ലൈന്‍ ആയാണ് നടന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ […]

എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന തീരുമാനം എടുക്കേണ്ടത് മുകേഷ് ; നിലപാട് വ്യക്തമാക്കി പി കെ ശ്രീമതി

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ എം മുകേഷ് എംഎല്‍എയെ പിന്തുണയ്ക്കാതെ പി കെ ശ്രീമതി. കേസില്‍ ആരോപണ വിധേയനായ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണോ എന്ന തീരുമാനം എടുക്കേണ്ടത് മുകേഷാണെന്നും പി കെ ശ്രീമതി പറഞ്ഞു. അതേസമയം മുകേഷിന്റെ രാജി വേണ്ടെന്ന് സിപിഎം തീരുമാനിച്ചിരിക്കേയാണ് മുകേഷിനെ വെട്ടിലാക്കുന്ന നിലപാടുമായി ശ്രീമതി രംഗത്തെത്തിയിരിക്കുന്നത്. Also Read ; സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ; എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മുകേഷ് […]

നടിയുടെ പീഡന പരാതി; ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്. അതേസമയം ഇടവേള ബാബുവിന് നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കാന്‍ സാധ്യതയുണ്ട്. Also Read ; സിദ്ദിഖ് രക്ഷപ്പെട്ടത് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന്; നടന്‍ കേരളത്തില്‍ തന്നെ ഉണ്ടെന്ന് സൂചന അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് […]

സിദ്ദിഖ് രക്ഷപ്പെട്ടത് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന്; നടന്‍ കേരളത്തില്‍ തന്നെ ഉണ്ടെന്ന് സൂചന

കൊച്ചി: ബലാത്സംഗ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖ് കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് കടന്നതെന്നാണ് വിവരം. അതേസമയം നടന്‍ രക്ഷപ്പെടാന്‍ സ്വന്തം വാഹനം ഉപയോഗിച്ചിട്ടില്ലെന്നും സുഹൃത്തുക്കളുടെ വാഹനമാണ് ഉപയോഗിച്ചതെന്നും വിവരമുണ്ട്. സിദ്ദിഖ് കേരളത്തിലാണ് ഒളിവില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. Also Read ; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രി; അന്വേഷണത്തില്‍ തീരുമാനം ഇന്നറിയാം നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് മുന്‍കൂര്‍ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ നടന്റെ ആലുവയിലെ വീട്ടുപടിക്കല്‍ത്തന്നെയുണ്ടായിരുന്നു […]

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ; സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കി അതിജീവിത

കൊച്ചി: ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. അതേസമയം സിദ്ദിഖ് ഇന്ന് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന. അതേസമയം കേസിലെ അതിജീവിത തടസഹര്‍ജി നല്‍കിയിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹര്‍ജി നല്‍കാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് സര്‍ക്കാര്‍ കര്‍ശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അര്‍ധരാത്രിയും പരിശോധന തുടരുകയായിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

ബലാത്സംഗക്കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ; ജാമ്യത്തില്‍ വിട്ടയച്ചു

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് മുകേഷും അഭിഭാഷകനും കൂടി ചോദ്യംചെയ്യലിന് ഹാജരായത്. അറസ്റ്റിന് പിന്നാലെ മുകേഷിനെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസില്‍ നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. 3 മണിക്കൂര്‍ നേരം മുകേഷിനെ ചോദ്യം ചെയ്തു. വൈദ്യപരിശോധന കൂടി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മുകേഷിനെ വിട്ടയച്ചത്. Also Read ; സിദ്ദിഖിനെതിരെ […]

സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു ; അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

കൊച്ചി: നടന്‍ സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് ഈ നീക്കം. പ്രത്യേക അന്വേഷണ സംഘം ഉടന്‍ കൊച്ചിയിലേക്ക് തിരിക്കും. Also Read ; കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസ് ; ഭാസുരാംഗന്റെയും മകന്റെയും ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി അതേസമയം സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പറുകള്‍ നിലവില്‍ സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ് ഇല്ല. അറസ്റ്റ് ഇന്ന് […]

ലൈംഗികാതിക്രമ കേസ് ; നടന്‍ മുകേഷ് അന്വേഷണ സംഘത്തിന്റെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി നടനും എം എല്‍ എയുമായ മുകേഷ്.ഇന്ന് രാവിലെ 10.15ഓടെയാണ് മുകേഷ് അഭിഭാഷകനോടൊപ്പം ചോദ്യംചെയ്യലിന് ഹാജരായത്. നിലവില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ചോദ്യം ചെയ്യുന്നത്. ഈ കേസില്‍ നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതിനാല്‍ അറസ്റ്റ് നടപടികള്‍ ഉണ്ടാകില്ല. Also Read ; ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് തിരിച്ചടി ; മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ലൈംഗിക […]

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് തിരിച്ചടി ; മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് തിരിച്ചടി. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പോലീസാണ് സിദ്ദിഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ ആവശ്യം. അതേസമയംമുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസില്‍ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദീഖ് നേരിടേണ്ടി വന്നേക്കാം. Also Read ; തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; ആംബുലന്‍സ് വിളിച്ചുവരുത്തി പ്രതികള്‍ മുങ്ങി ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള […]