നടന്‍ ബാബുരാജിനെതിരായ പീഡന പരാതി ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഇടുക്കി: നടന്‍ ബാബുരാജിനെതിരായ പീഡന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പോലീസാണ് അന്വേഷണ സംഘത്തെ നിയോഗിച്ച്. പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും റിസോര്‍ട്ടില്‍ വെച്ചും പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസന്വേഷിക്കുന്നത്. Also Read ; തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ബാബുരാജ് പീഡിപ്പിച്ചെതെന്നാണ് ജൂനിയര്‍ ആര്‍ടിസ്റ്റായ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പോലീസ് […]

പി വി അന്‍വറിന്റെ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചത്, അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണ് : എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലും പരാതികളിലും ഗുരുതര ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചിട്ടുള്ളതാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.അന്‍വര്‍ സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും നല്‍കിയ പരാതി പരിശോധിച്ചു. പരാതി ഉന്നയിച്ച പ്രകാരം സുജിത് ദാസിനെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഭരണ തലത്തില്‍ പരിശോധന നടത്താനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നല്‍കുന്നതാണ് അന്വേഷണ സമിതി. ഈ റിപ്പോര്‍ട്ട് വന്നാലുടന്‍ […]

‘ഞങ്ങള്‍ക്കും വേണം ഹേമ കമ്മിറ്റി പോലെ ഒരു കമ്മിറ്റി’ ; മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്ക് കന്നഡ സിനിമാ സംഘടനയുടെ കത്ത്

കര്‍ണാടക : മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വിട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ മറ്റ് അന്യഭാഷാ സിനിമാ മേഖലയും അവര്‍ക്കും ഇത്തരത്തിലൊരു കമ്മിറ്റി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ കന്നഡ സിനിമാ മേഖലയിലും ഒരു കമ്മിറ്റി വേണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. ഈ ആവശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്ക് കത്തയച്ചിരിക്കുകയാണ് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; വാദം കേള്‍ക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. അഞ്ച് വനിതാ ജഡ്ജിമാര്‍ അംഗങ്ങളായ പ്രത്യേക ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് മുതല്‍ ഒട്ടനവധി ആരോപണങ്ങളാണ് സിനിമാ മേഖലയില്‍ നിന്നും ഉയര്‍ന്നു വന്നത്. Also Read ; ലോകകപ്പ് യോഗ്യതാ മത്സരം ; നമ്പര്‍ 10,11 ജഴ്‌സി ആര് ധരിക്കും, വ്യക്തത വരുത്തി […]

നടിയുടെ പരാതി: മുകേഷിനും ഇടവേള ബാബുവിനും നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസില്‍ മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുക എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാകും. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയുള്ള ഹര്‍ജികളില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ടിരുന്നു. Also Read; എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ എന്‍സിപി; മന്ത്രിസ്ഥാനമില്ലെങ്കില്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്ന് എകെ ശശീന്ദ്രന്‍ ആലുവ സ്വദേശിനിയായ നടിയെ ബലാത്സംഗം ചെയ്‌തെന്ന […]

നിവിന്‍ പോളിക്കെതിരായ പീഡന പരാതി ; തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇവിടെ തന്നെ ഉണ്ടാകണം, താരത്തിന് പിന്തുണയുമായി നടന്‍ ബാല

നടന്‍ നിവിന്‍ പോളിക്കെതിരായ യുവതിയുടെ പീഡന പരാതിയില്‍ താരത്തെ പിന്തുണച്ച് നടന്‍ ബാല രംഗത്ത്. ആരോപണവുമായി ബന്ധപ്പെട്ട് നിവിന്‍ പോളി നടത്തുന്ന നിയമ പോരാട്ടത്തില്‍ താനടക്കമുള്ളവര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ബാല പറഞ്ഞു. താന്‍ എവിടെയും ഓടിപ്പോയിട്ടില്ലെന്നും ഇവിടെത്തന്നെയുണ്ടെന്നുമുള്ള വാക്കുകള്‍ ശ്രദ്ധിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇവിടെത്തന്നെ ഉണ്ടാകണമെന്നും ബാല പറഞ്ഞു. Also Read ; മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി എം വി ഗോവിന്ദനും കൈമാറി പി വി അന്‍വര്‍ നിവിന്‍ പോളിയെ ബഹുമാനിക്കണമെന്ന് ബാല പറഞ്ഞു. ഒരു നടനെന്ന […]

നിവിന്‍ പോളിയും പെട്ടു, അവസരം നല്‍കാമെന്ന് പറഞ്ഞ് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന് പരാതി, പോലീസ് കേസെടുത്തു

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പോലീസ് കേസെടുത്തു. ഈ കേസില്‍ ആറോളം പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. Also Read; മാമി തിരോധാനം: അന്‍വറിന്റെ വെളിപ്പെടുത്തലോടെ എ ഡി ജി പിയുടെ ഇടപെടലിലുള്ള സംശയം ബലപ്പെട്ടെന്ന് കുടുംബം 2023 ല്‍ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ […]

പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി താല്‍കാലിക ചെയര്‍മാന്‍ ; ഉത്തരവിറക്കി സാംസ്‌കാരിക വകുപ്പ്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ പ്രേംകുമാറിന് താല്‍കാലിക ചുമതല. സാംസ്‌കാരിക വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. Also Read ; പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലെ തീപിടിത്തം; ദുരൂഹത ഏറുന്നു, വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനെന്ന് സ്ഥിരീകരിച്ചു നിലവില്‍ അക്കാദമി വൈസ് ചെയര്‍മാനാണ് പ്രേംകുമാര്‍. ലൈംഗികാതിക്രമ ആരോപണക്കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ചുമതലയൊഴിഞ്ഞ സാഹചര്യത്തിലാണ് പ്രേംകുമാറിന് ചുമതല നല്‍കിയത്. ലൈംഗിക ഉദ്ദേശത്തോടെ സംവിധായകന്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ബംഗാളി നടിയുടെ പരാതി. കേസില്‍ രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതി സമീപിച്ചിട്ടുണ്ട്. […]

തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമ നടപടിയുമായി റിമ കല്ലിങ്കല്‍ ; പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി

കൊച്ചി: തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ പരാതിയുമായി നടി റിമാ കല്ലിങ്കല്‍. റിമ കല്ലിങ്കലിനും ഭര്‍ത്താവ് ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണമാണ് ഗായിക സുചിത്ര പറഞ്ഞത്. റിമയുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്താറുണ്ടെന്നാണ് സുചിത്രയുടെ ആരോപണം.സുചിത്രക്കെതിരെ സിനിമാ മേഖലയിലെ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് റിമ കല്ലിങ്കല്‍ പരാതി നല്‍കിയത്. ഒപ്പം മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസും അയച്ചു.റിമയുടെ വീട്ടില്‍ നടത്താറുള്ള പാര്‍ട്ടിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്നുവെന്നും ഇത് […]

‘എന്റെ സിനിമാ സെറ്റിലാണോ ഇത്തരമൊരു സംഭവമുണ്ടായതെന്ന് മോഹന്‍ലാല്‍ വിളിച്ചു ചോദിച്ചു : നടി രാധിക ശരത്കുമാര്‍’

ചെന്നൈ: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമാ സെറ്റില്‍ കാരവാനില്‍ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടന്‍ മോഹന്‍ലാല്‍ തന്നെ ഫോണില്‍ വിളിച്ചുവെന്ന് നടി രാധിക ശരത്കുമാര്‍. തന്റെ സിനിമ സെറ്റിലായിരുന്നോ സംഭവമെന്ന് മോഹന്‍ലാല്‍ ചോദിച്ചുവെന്നും നടി പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാധിക. Also Read ; കുന്നംകുളം പുതിയ ബസ്റ്റാന്റില്‍ നിന്നും മോഷണം പോയ ബസ് കണ്ടെത്തി ; മോഷ്ടിച്ചത് പഴയ ഡ്രൈവര്‍ ‘എന്റെ സിനിമയുടെ സെറ്റിലാണോ […]