റാഗിങ് തടയാന്‍ കര്‍ശന നടപടി വേണം; ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്ഥാനത്ത് റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റാഗിംഗ് ചട്ട പരിഷ്‌കാരത്തിനായി കര്‍മ്മ സമിതി രൂപീകരണത്തിനുള്ള കരട്, സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയാണ് പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയിട്ടുള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സംസ്ഥാനത്തെ കോളജുകളിലും സ്‌കൂളുകളിലും റാഗിങ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിയില്‍ […]

അഭിഭാഷകനല്ല, പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് അറിയില്ലേയെന്ന് ഞാറക്കല്‍ എസ്‌ഐയോട് ഹൈക്കോടതി

എറണാകുളം: പ്രതിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ ഞാറക്കല്‍ എസ്ഐക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഞാറക്കല്‍ എസ്ഐ അഖില്‍ വിജയകുമാറിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ചോദ്യം ചെയ്യാന്‍ അഭിഭാഷകന് നോട്ടീസ് നല്‍കിയതെന്തിനെന്ന് കോടതി ചോദിച്ചു. അഭിഭാഷകനല്ല, പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് അറിയില്ലേ? പോലീസ് ഉദ്യോഗസ്ഥന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. Also Read; ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവം; മകള്‍ക്ക് മാനസിക വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്ന് പിതാവ് വക്കീലിന് നോട്ടീസ് നല്‍കാന്‍ പോലീസിന് എന്തധികാരമാണുള്ളതെന്നും […]

ആന എഴുന്നള്ളത്ത് സംസ്‌കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഇടക്കാല ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാട്ടാനകളുടെ സര്‍വ്വേ നടത്തണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. തെരുവ് നായ്ക്കളുടെ വിഷയം പരിഗണിക്കാനായി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ഇത് എങ്ങനെ നാട്ടാന പരിപാലനത്തിലേക്ക് എത്തിയെന്നും സുപ്രീം കോടതി ചോദിച്ചു. ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയില്‍ നടക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ആനകള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്നും […]

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കി ഹൈക്കോടതി. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് വിധി പറഞ്ഞത്. വഖഫ് സ്വത്തുക്കള്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് വിധി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കൂടാതെ സര്‍ക്കാരിന് മുനമ്പത്ത് […]

വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

കോട്ടയം: വിദ്വേഷ പരാമര്‍ശത്തില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമായത്. തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് ഇതനുസരിച്ച് നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൂഞ്ഞാറിലെ വീട് വളഞ്ഞ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. Also Read; ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ ഈരാറ്റുപേട്ട പോലീസാണ് യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ പി സിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കോട്ടയം അഡീഷനല്‍ […]

നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍. സിബിഐ ഇല്ലെങ്കില്‍ സംസ്ഥാന െ്രൈകംബ്രാഞ്ചെങ്കിലും കേസ് അന്വേഷിക്കണമെന്നും ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലില്‍ ഭാര്യ മഞ്ജുഷ വ്യക്തമാക്കി. മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം മുതല്‍ സംശയമുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. Also Read; കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല; വേട്ടയാടാന്‍ അനുമതിയുണ്ടെന്ന് കേന്ദ്രം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുബം നല്‍കിയ അപ്പീലാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് […]

പാലക്കാട് ബ്രൂവറിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ; സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്കായി മലമ്പുള ഡാമില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവിനെ ലംഘിച്ച്. 2018 ലെ ഹൈക്കോടതി ഉത്തരവിനെ ലംഘിച്ചാണ് സര്‍ക്കാരിന്റെ നീക്കം.സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷകര്‍. Also Read ; ഗോപന്‍സ്വാമിയുടെ സമാധി; ഹൃദയവാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മലമ്പുഴ ഡാമിലെ വെള്ളം കൃഷിയാവശ്യങ്ങള്‍ കഴിഞ്ഞ് മാത്രമേ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാവൂവെന്നാണ് 2018 ലെ ഹൈക്കോടതി ഉത്തരവ്. 2018 ല്‍ മലമ്പുഴയില്‍ നിന്ന് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ വെള്ളം […]

ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

കൊച്ചി: നടിഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. പരാതിയില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടും. കഴിഞ്ഞ ദിവസം ഹൈക്കോടതി സെന്‍ട്രല്‍ പോലീസിനോട് നിലപാട് തേടിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്നായിരുന്നു പോലീസ് കോടതിയില്‍ വ്യക്തമാക്കിയത്. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. Also Read; സെയ്ഫിന്റെയും കരീനയുടേയും മൊഴിയെടുത്ത് പോലീസ് ; പ്രതിയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് ചാനല്‍ ചര്‍ച്ചകളിലൂടെയും […]

ഇനി വാ തുറക്കില്ലെന്ന് ബോബി, നിരുപാധികം മാപ്പ്; ഒടുവില്‍ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. നടി ഹണിറോസ് നല്‍കിയ അധിക്ഷേപ പരാമര്‍ശത്തില്‍ ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.എന്നാല്‍ ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാതിരുന്ന ബോബിയുടെ നടപടിയില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങുകയായിരുന്നു. ഈ കേസും കോടതി തീര്‍പ്പാക്കിയിട്ടുണ്ട്. Also Read ; വിദ്വേഷ പരാമര്‍ശ കേസ്: പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകര്‍ നിരുപാധികമായുള്ള മാപ്പ് അപേക്ഷ കോടതിയില്‍ നല്‍കിയതോടെയാണ് കേസിലെ തുടര്‍ […]

തമാശയ്ക്കാണെങ്കിലും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് എനിക്ക് ബോധ്യമായി : ബോബി ചെമ്മണ്ണൂര്‍

കൊച്ചി: ജയില്‍ മോചിതനായതിന് പിന്നാലെ പ്രതികരണവുമായി വ്യവസായി ബോബി ചെമ്മണ്ണൂര്‍. തമാശയ്ക്കാണെങ്കിലും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. നമ്മള്‍ കാരണം ആര്‍ക്കും വേദനയുണ്ടാകാന്‍ പാടില്ല. തമാശ രൂപേണയാണ് സാധാരണ സംസാരിക്കാറ്. വളരെ സൂക്ഷിച്ചേ ഇനി സംസാരിക്കൂ എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. Also Read ; ആറ്റിങ്ങല്‍ ഇരട്ടക്കൊല ; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി സാങ്കേതിക പ്രശ്നം കാരണമാണ് ഇന്നലെ പുറത്തിറങ്ങാന്‍ സാധിക്കാത്തത്. ജാമ്യം ലഭിച്ചിട്ടും തുക […]