ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ; ചോദ്യങ്ങള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനം

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന രീതി പ്രാവര്‍ത്തിമാക്കാന്‍ തീരുമാനം. ഇത്തവണ കണക്ക് പരീക്ഷയ്ക്കാകും പുതിയ രീതി. പുതിയ രീതിയുടെ പ്രാവര്‍ത്തികമാക്കുന്നതിന് മുന്നോടിയായി പിഴവുകള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള പരീക്ഷകള്‍ ഈ വര്‍ഷം ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ നടത്തുമെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. കെ മാണിക്യരാജ് അറിയിച്ചു. വരുംവര്‍ഷങ്ങളില്‍ കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടന്‍സി എന്നിവയുടെ പ്രാക്ടിക്കല്‍ പരീക്ഷയും ഈ രീതിയിലാക്കാനാണു തീരുമാനം. […]