October 17, 2025

പത്താം ക്ലാസില്‍ കണക്കിനും സയന്‍സിനും തോറ്റാലും പ്ലസ് വണ്ണിന് ചേരാം, പാസ് മാര്‍ക്ക് 35ല്‍ നിന്ന് 20 ലേക്ക്, നിര്‍ണായക നീക്കവുമായി മഹാരാഷ്ട്ര

മുംബൈ: പത്താം ക്ലാസില്‍ കണക്കിനും സയന്‍സിനും തോറ്റാലും ഇനി പ്ലസ് വണ്ണിന് ചേരാം. നിര്‍ണായക നീക്കവുമായി മഹാരാഷ്ട്ര. പത്താം ക്ലാസില്‍ കണക്കിനും സയന്‍സിനും പാസ് മാര്‍ക്ക് കുറയ്ക്കാനിള്ള നീക്കമാണ് മഹാരാഷ്ട്ര കൈക്കൊള്ളാന്‍ പോകുന്നത്. ഈ വിഷയങ്ങളില്‍ പാസ് മാര്‍ക്ക് 35ല്‍ നിന്ന് 20 ലേക്ക് ആക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് എസ്സിഇആര്‍ടിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം പത്താം ക്ലാസില്‍ കണക്കും സയന്‍സും അടക്കമുള്ള വിഷയങ്ങളില്‍ പരാജയപ്പെടുന്നതോടെ അവസാനിക്കുന്നുവെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് ഇത്തരമൊരു […]

പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി; മലബാറില്‍ സീറ്റ് പ്രതിസന്ധി

മലപ്പുറം: പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായിട്ടും മലബാറിലെ സീറ്റ് പ്രതിസന്ധി തുടരുന്നു. രണ്ടര ലക്ഷത്തിനടുത്ത് അപേക്ഷകരുള്ള മലബാറില്‍ രണ്ട് ലക്ഷം സീറ്റ് പോലും ഇല്ല. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള മലപ്പുറത്ത് മാത്രം പതിനാലായിരത്തിലേറെ സീറ്റുകളാണ് കുറവുള്ളത്. സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. അപേക്ഷരുടെ എണ്ണത്തിലെ വര്‍ധനവില്‍ കൂടുതലും മലപ്പുറത്ത് തന്നെയാണ്. അപേക്ഷകര്‍ വര്‍ധച്ചതോടെ മലബാറില്‍ ഇത്തവണയും സീറ്റ് പ്രതിസന്ധി രൂക്ഷമാകും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. […]