പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി പിറകില്‍ നിന്നടിക്കും, കടന്നുകളയും; ആശങ്കയില്‍ കരിവെള്ളൂരുകാര്‍

കണ്ണൂര്‍: കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന ആള്‍ തലവേദനയാകുന്നു. സ്‌കൂട്ടറിലെത്തുന്ന അക്രമി പിറകില്‍ നിന്ന് സ്ത്രീകളെ അടിചാ ശേഷം രക്ഷപ്പെട്ട് പോകാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി. ഇതിനകം പത്തിലധികം സ്ത്രീകള്‍ക്ക് അടി കിട്ടി. ഇയാളെ പിടിക്കാന്‍ പലതവണ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെരളം, കൊഴുമ്മല്‍, പുത്തൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്കാണ് ആദ്യം അടി കിട്ടിയത്. Also Read ; കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും രാവിലെ വെളിച്ചം വീഴുന്നതിനു മുന്‍പ് നടക്കുന്നവരെയാണ് അടിക്കുന്നത്. […]

ഒടിടിയിലും വന്‍വിജയം നേടി പ്രേമലു ; സോഷ്യല്‍ മീഡിയ ഫുള്‍ ട്രെന്‍ഡിങിലാ…

വമ്പന്‍ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തില്‍ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ പ്രേമലു സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്. Also Read ; വടകടയില്‍ മയക്കുമരുന്ന് കവര്‍ന്നത് ആറ് ജീവനുകള്‍; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് മലയാളകരയില്‍ വിജയക്കൊടി […]

നഗരത്തിലിറങ്ങിയ പുലിക്കുഞ്ഞിന് കാറിടിച്ച് പരിക്ക്

ബെംഗളൂരു നഗരാതിര്‍ത്തിയില്‍ കനക്പുര റോഡില്‍ തുറഹള്ളിയില്‍ റോഡിലിറങ്ങി പുലിക്കുഞ്ഞ്. വനമേഖലയോട് ചേര്‍ന്ന പ്രദേശമയതിനാല്‍ വനത്തില്‍നിന്ന് പുലിക്കുഞ്ഞ് അബദ്ധത്തില്‍ റോഡിലേക്ക് ഇറങ്ങിയതാവാം എന്നാണ് പ്രാഥമികവിവരം. റോഡിലൂടെ ഓടുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ പുലിക്കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി. വാഹത്തിരക്കുള്ള സ്ഥലമാണ് തുറഹള്ളി. പുലിക്കുഞ്ഞിനെ കണ്ടതോടെ തിരക്ക് വീണ്ടും കൂടി. ഇതിനിടയില്‍ രക്ഷപ്പെടുന്നതിനായി റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതിനിടയിലാണ് പുലിക്കുഞ്ഞിനെ കാറ് തട്ടിയത്. Also Read ; വിവാഹത്തിന് ആരെങ്കിലും ഈ കാറില്‍ വരുമോ? സംഗതി വൈറലായി… ഇതോടെ പുലിക്കുഞ്ഞും നാട്ടുകാരും പരിഭ്രാന്തിയിലായി. പേടിച്ച് […]